ഏ‍ഴാമത്തെ വയസില്‍ താരമായി; നക്ഷത്രകണ്ണുള്ള പെൺകുട്ടിയുടെ കഥ കേള്‍ക്കാം

വളരെ ചെറുപ്പത്തില്‍തന്നെ താരമായ പലരേയും നമ്മള്‍ കണ്ടിട്ടുണ്ടാകും. വളരെ ചെറുപ്പത്തില്‍തന്നെ ക‍ഴിവ് തെളിയിക്കുകയും പിന്നീട് ലോകംമു‍ഴുവൻ അറിയപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. പാട്ട് പാടിയും അഭിനയിച്ചും ഓർമ്മശക്തി പങ്കുവെച്ചുമാണ് പലരും പ്രസിദ്ധരാകുന്നത്. അങ്ങനെ ഒരു സുപ്രഭാതത്തില്‍ പ്രസിദ്ധയായ പെൺകുട്ടിയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രസിദ്ധ ഗായികയായ ടെയ്ലര്‍ സ്വിഫ്റ്റിനെ അനുകരിച്ചാണ് ഏഴു വയസുകാരി സിയ വിഗര്‍ ജനത്തെ അത്ഭുതപ്പെടുത്തിയത്. ഫിലിപ്പൈന്സില്‍ വച്ച് നടന്ന ടാലന്റ് ഷോയിലാണ് സിയ ടെയ്ലര്‍ സ്വിഫ്റ്റിന്‍റെ 2008ലെ ഹിറ്റ് ചാർട്ടില്‍ ഇടംപിടിച്ച യു ബിലോങ്ങ് വിത്ത്‌ മി എന്ന ഗാനം അവതരിപ്പിച്ചത്. ആദ്യ വരവില്‍ തന്നെ വിധികർത്താക്കളെയും മറ്റു കാണികളെയും സിയ അമ്പരപ്പിച്ചു.

 ഗാനരംഗങ്ങളില്‍ ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചിരുന്ന വെളുത്ത മാർച്ചിങ്ങ് യൂണിഫോമും അവരുടെ വിഗ്ഗിന്റെ് മാതൃകയും സിയ അണിഞ്ഞിരുന്നു. പരിപാടിയുടെ ഇടയില്‍ വസ്ത്രം മാറി പുതിയ വേഷം അണിയുക വരെ ചെയ്തു ഈ മിടുക്കി. എക്സെട്ടര്‍ ആണ് സിയയുടെ ജന്മദേശം. ഇതിനു മുമ്പായി മറ്റൊരു ടാലന്‍റ് ഷോയില്‍ സെലെന ഗോമസായും സിയ പ്രത്യക്ഷപ്പെട്ടിരുന്നു.
സെലെന ഗോമസിന്‍റെ ലവ് യു ലൈക്ക് എ ലവ് സോങ്ങ് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സിയ ഫിലിപ്പൈൻസ് മിനി മി ചൈല്‍ഡ് മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഏതാണ്ട് 6000 ഡോളറാണ് ഇവള്‍ക്ക്  ഇതിന്റെ പാരിതോഷികമായി ലഭിച്ചത്. സിയയുടെ അവതരണത്തിന്‍റെ വീഡിയോ മുന്നൂറ് മില്ല്യന്‍ തവണയാണ് യൂട്യൂബില്‍ ആളുകള്‍ കണ്ടത്. താരങ്ങളെ അനുകരിക്കുന്നതൊഴിച്ചാല്‍  ഒരു സാധാരണ കുട്ടിയാണ് സിയ.
മത്സരത്തിനു ശേഷം സിയ ഒരു പരസ്യത്തില്‍ അഭിനയിച്ചു. നിഡോ എന്ന ബ്രാൻഡിന് വേണ്ടിയായിരുന്നു ഇത്. ഇത്കൂടാതെ സിയ ഒരു ചാനല്‍ പരിപാടിയില്‍ അവതാരകയാവുകയും ചെയ്തു. ഇതിനകം തന്നെ സിയക്ക് ഫെയ്സ്ബുക്കില്‍ 75,000 ലൈക്കുകളും ഇൻസ്റ്റഗ്രാമില്‍ 120,000 ഫോളോവേഴ്സുമുണ്ട്. അക്കൌസ്ട്ടിക് ഗിത്താറും മറ്റു സംഗീതോപകരണങ്ങളും വായിച്ചു കൊണ്ടുള്ള സിയയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സംഗീതലോകത്തിലെ മിന്നുന്ന താരമായി നിങ്ങളുടെ കുട്ടിയെ മാറ്റണമെന്നുണ്ടെങ്കില്‍ അവര്‍ തീരെ ചെറുപ്പമായിരിക്കുമ്പൊഴേ ചെയ്യുന്നതാകും നല്ലത്. അതാണ് സിയയുടെ ജീവിതം കാണിക്കുന്നത്.