ഷാർജ പ്രകാശോത്സവം തുടങ്ങുന്നു; കാണാൻ മറക്കരുത്

ഏഴാമത് ഷാർജ പ്രകാശോത്സവം തുടങ്ങുന്നു. ഫെബ്രുവരി രണ്ട് മുതൽ 11 വരെയാണ് പ്രകാശോത്സവം. പ്രകാശങ്ങളുടെ അത്ഭുതലോകമാണ് ഷാർജയിൽ സംഘടിപ്പിക്കുന്നത്. പ്രവാസി മലയാളി സമൂഹം ഏറ്റവും കൂടുതൽ ആഹ്ലാദത്തോടെ കാണുന്ന ഒന്നാണ് ഷാർജയിൽ നടക്കുന്നത്. കുട്ടികളെയുംകൊണ്ട് പോകാനും കാണാനും ഏവരും ആഹ്ലാദത്തോടെയാണ് കാത്തിരിക്കുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് പുതിയ സ്ഥലങ്ങളിൽ കൂടി പ്രകാശോത്സവത്തിന്റെ സ്റ്റാളുകൾ ഉണ്ട്. മൊത്തം 13 കേന്ദ്രങ്ങളിലാണ് നടക്കുന്നത്.

ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്പ്‌മെന്റ് അതോരിറ്റിയാണ് ചടങ്ങിന്റെ സംഘാടകർ.

കുടുംബസമേതം സന്ദർശിക്കാവുന്ന ടൂറിസം മേളയാക്കി പ്രകാശോത്സവത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. അതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും. പാം ഗാർഡനിൽ ഇന്ററാക്ടീവ് ലൈറ്റ് ഷോയും കോർണിഷിലെ ഖാലിദ് ലഗൂണിൽ പരേഡും നടക്കും. വിനോദം എന്നതിപ്പുറമുള്ള ചില മാനങ്ങൾ ഇതിനുണ്ട്. വിദ്യാഭ്യാസമേഖലയിലെ വളർച്ചയും കണ്ടുപിടുത്തങ്ങളും സാങ്കേതിക മുന്നേറ്റം തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ കൊണ്ട് വരാൻ ശ്രമിക്കുന്നുണ്ട്.

ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്വത്തിലാണ് പ്രകാശോത്സവം സംഘടിപ്പിക്കുന്നത്. ഷാർജ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് വിഭാഗം ഡയറക്ടർ ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോരിറ്റി ഡയറക്ടർ സാലിം ബിൻ സാലിം, എയർ അറേബ്യ കോർപ്പറേറ്റ് അഫയേഴ്‌സ് തലവൻ അബ്ദുൾ റഹ്മാൻ ബിൻ താലിയ തുടങ്ങിയവരും ഇതിന്റെ തലപ്പത്തുണ്ട്.

വൈകുന്നേരം ആറ് മുതലാണ് പ്രകാശോത്സവം നടക്കുന്നത്. രാത്രി 11 വരെയാണ് നടക്കുന്നത്.