വ്യക്തിയുടെ ആരോഗ്യത്തിനായി യു.എ.ഇ. 81698 രൂപ ചിലവാക്കുന്നു

12-മത് ഹെല്ത്ത്കെയര്‍ ഇന്ഷുറന്സ് ഫോറത്തില്‍ വച്ച് കൊസൊവോ ആരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവായ ഹുസൈന്‍ റേകയാണ് ഈ വിവരം പുറത്തുവിട്ടത്. ദുബായിലെ 98 ശതമാനം വാസികള്ക്കുംന യു.എ.ഇ.യിലെ 4 മില്ല്യണ്‍ ആളുകള്ക്കും ആരോഗ്യ ഇന്ഷുറന്സ് ലഭ്യമാക്കിയതിലൂടെ ഏതാണ്ട് 81698 രൂപയാണ് ഒരു വ്യക്തിക്കായി ഗവണ്മെന്റ്ഷ ചിലവാക്കുന്നത്. ഇതിലൂടെ ഏറ്റവും കൂടുതല്‍ തുക വ്യക്തികള്‍ക്കായി ആരോഗ്യകാര്യങ്ങളില്‍  ചിലവഴിക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യവും ഉള്പ്പെട്ടു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഈ തുക വളരെ കൂടുതലാണ്. ഇത് കണക്കിലെടുത്ത് കാര്യക്ഷമത വര്ധിപ്പിക്കാനും കൂടാതെ ദുബായിലെയും അബുദാബിയിലെയും പോലെ ഇന്ഷുറന്സ് എങ്ങനെ നിര്ബന്ധമാക്കാം എന്നത് സംബന്ധിച്ച്‌ ആലോചിക്കുന്നുണ്ട്. തെളിയിക്കപ്പെടാത്തതും വിശ്വാസയോഗ്യമല്ലാത്തതുമായ മരുന്നുകളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനു പകരം നിലവിലുള്ള സൌകര്യങ്ങള്‍ ഉപയോഗിച്ച് ആരോഗ്യരംഗത്തെ പുഷ്ടിപ്പെടുത്തുകയാണ് വേണ്ടതെന്നു റേക പറഞ്ഞു.

കൂടാതെ അമിതവില മരുന്നുകള്ക്ക് ഈടാക്കുന്നതിനെതിരെ ഒരു പ്രൈവസി പോളിസിയും മറ്റും തീര്ച്ചയാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.