ഭക്ഷ്യാവശിഷ്ടങ്ങളില്‍ നിന്നും ഇന്ധനമുണ്ടാക്കാന്‍ ദുബായ്

അടുക്കളയിലെ ചവറ്റുകുട്ടയിലേക്ക് പോകാന്‍ പോകുന്ന പാതികഴിച്ച് കളഞ്ഞ സാന്‍ഡ്‌വിച്ചിലും പിസയിലുമൊക്കെ കുറേയധികം പണം അടങ്ങിയിട്ടുണ്ട്. ഞെട്ടണ്ട, ചെറിയ ചില സാങ്കേതികവിദ്യകളുപയോഗിച്ചാല്‍ നിങ്ങളുടെ വീട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങളില്‍ നിന്നും ബയോസോളിഡ് ഇന്ധനമുണ്ടാക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. വീടുകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങള്‍ ഇതുവഴി തീയുടെയും സ്പിന്നിംഗ് ടെക്നോളജിയുടെയും സഹായത്തോടെ ഇന്ധനമായി മാറ്റുവാന്‍ സാധിക്കും.

ഈ രീതി അവലംബിക്കുകയാണെങ്കില്‍ മാലിന്യപ്രശ്നത്തിന് കൃത്യമായ പരിഹാരമുണ്ടാക്കുന്നതോടൊപ്പം പരിസ്ഥിതിസൌഹൃദകരമായ ഈ ഇന്ധനം വില്ക്കു ന്നതിലൂടെ പണമുണ്ടാക്കുവാനും സാധിക്കും. പണം അങ്ങോട്ട്‌ കൊടുത്ത് മാലിന്യം നീക്കം ചെയ്യുന്നതിന് പകരം അതില്‍ നിന്നും വരുമാനമുണ്ടാക്കുവാനുള്ള വഴിയാണിതെന്ന് ഗവണ്മെന്റ് ഏജന്സിംയായ ‘ദുബായ് കാര്‍ബണ്‍’ പറയുന്നു. മാര്ച്ച് ‌ അവസാനത്തോട് കൂടി വേസ്റ്റില്‍ നിന്നും ഇന്ധനമുണ്ടാക്കാനുള്ള പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് ദുബായ് കാര്ബ്ണ്‍ സി.ഇ.ഓ. ഇവാനോ ഇയാനെല്ലി പറഞ്ഞു.

വേസ്റ്റില്‍ നിന്നും ഇന്ധനമുണ്ടാകുക എന്ന പഴയ രീതിയെ പുനര്നവീകരിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് ഇയാനെല്ലി പറഞ്ഞു. കമ്യൂണിറ്റി വേസ്റ്റ് മാനേജ്മെന്റ് എന്ന പേരാണ് പുതിയ പദ്ധതിക്കിട്ടിരിക്കുന്നത്. കാലാവസ്ഥാമാറ്റത്തെ ചെറുക്കാനായി പാരീസ് ക്ലൈമറ്റ് എഗ്രിമെന്റ്മായിട്ടുള്ള കമ്മിറ്റ്മെന്റി്ന്റെ ഭാഗമായാണ് ഈ പദ്ധതി. 2021ലേക്ക് ക്ലീന്‍ എനര്ജി ടാര്ഗറ്റ് ഉയര്ത്താനാണ് ഈ പരിപാടി. വേസ്റ്റ് മാനേജ്മെന്റ് ഒരുത്തരവാദിത്തം എന്ന നിലയില്‍ നിന്ന് മാറി ബിസിനസ് അവസരമായി കണക്കാക്കാന്‍ ഇതുവഴി സാധിക്കും.

ഇതിനായി ലോക്കല്‍ മിനി പ്ലാന്റുകള്‍ സ്ഥാപിക്കും. ശേഷം ഹീറ്റഡ് സ്പിന്നിംഗ് ടെക്നോളജി ഉപയോഗിച്ച് മാലിന്യങ്ങളിലുള്ള 60 ശതമാനം ഈര്പ്പവും നീക്കം ചെയ്യും. ഇതില്നിന്ന് ലഭിക്കുന്ന വസ്തു ഇന്ധനമുണ്ടാക്കാന്‍ ഉപയോഗിക്കാം. ഇവ മാര്ക്കറ്റുകളില്‍ വില്ക്കുവാനും സാധിക്കും. മാലിന്യം നീക്കം ചെയ്യാന്‍ നീക്കേണ്ട ഭീമമായ തുകക്ക് പകരം വര്ഷത്തില്‍ ശരാശരി 40,000 രൂപ വരെ ഇതില്‍ നിന്നും സമ്പാദിക്കാം.