അബുദാബി പെറ്റ് ഫെസ്റ്റിവല്‍; യാസ് അയലന്ഡ് വേദിയാകും

യു.എ.ഇ.യുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ യാസ് അയലന്ഡിലാകും ഇത്തവണ പെറ്റ് ഫെസ്റ്റിവല്‍ അരങ്ങേറുക. ഫെബ്രുവരി 3ന് ഡൂ അരീനയില്‍ വച്ചാകും അബുദാബി പെറ്റ് ഫെസ്റ്റിവലിന് ആരംഭം കുറിക്കുക. മൃഗസ്നേഹികളും വളര്ത്തുമൃഗങ്ങളുടെ ഉടമകളുമടക്കം നിരവധിയാളുകള്‍ ഇതിന്റെ ഭാഗമാകും. മേളയില്‍ വളര്ത്തു മൃഗങ്ങളെ കൊണ്ടുള്ള മത്സരങ്ങളും മറ്റുമുണ്ടാകും.

വിനോദത്തോടൊപ്പം മൃഗക്ഷേമം, ആരോഗ്യം, പരിശീലനം എന്നിങ്ങനെയുള്ള വിവിധ മേഖലകളിലേക്കും വെളിച്ചം വീശുക എന്നതും പരിപാടിയുടെ ഉദ്ദേശമാണ്. രോമങ്ങളുള്ളതും ചിറകുള്ളതും മുള്ളുള്ളതുമായ നിരവധി സുഹൃത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടികളുള്പ്പെടെയുള്ള ആളുകള്ക്ക് പരിചയപ്പെടുത്താനും വേണ്ടിയാണ് മേള. ഒരു ഫാമിലി ഔട്ടിംഗ് എന്ന നിലയിലും ആസ്വദിക്കാന്‍ പറ്റുന്ന പരിപാടിയാണിത്. മേളയില്‍ അഞ്ചാമത് ഡോഗ് ഷോ മത്സരവും പൂച്ചകളുടെ സൌന്ദര്യമത്സരവും മറ്റും നടക്കും.

കുട്ടികള്ക്കായുള്ള സ്പെഷ്യല്‍ സോണും ഇവിടെ ഉണ്ടായിരിക്കും. ഒപ്പം കുതിരപ്പുറത്തു യാത്ര ചെയ്യാനുള്ള അവസരവുമുണ്ട്. പെറ്റ് ഉത്പന്നങ്ങള്ക്ക് പുറമേ ഭക്ഷണസ്റ്റാളുകളും മറ്റും പ്രവര്ത്തിക്കും. വെറ്റിനറി ഡോക്ടര്‍മാരും പെറ്റ് എക്സ്പേര്ട്ടുകളും ഇവിടെയുണ്ടാകും. ആവശ്യമുള്ളവര്ക്ക് ഫ്രീ മെഡിക്കല്‍ ചെക്കപ്പും വാക്സിനേഷനും ലഭ്യമാണ്. ഇതിലേക്കുള്ള പ്രവേശനത്തിന് എല്ലാവരും തങ്ങളുടെ വളര്ത്തുമൃഗങ്ങളുമായി വരണം. ഇതോടൊപ്പം വാക്സിനേഷന്‍ ചെയ്തതിന്റെ രേഖകളും ഹാജരാക്കണം.