പുതിയ ഇന്ത്യന്‍ ബജറ്റ് പ്രവാസികള്‍ സ്വാഗതം ചെയ്തു

യു.എ.ഇ.യിലെ ഇന്ത്യന്‍ പ്രവാസികളില്‍ മിക്കവാറും ആളുകള്‍ പുതിയ ബജറ്റിനെ അനുകൂലിക്കുന്നതായാണ് കാണുന്നത്. ബുധനാഴ്ച്ച ഇന്ത്യന്‍ നിയമസഭയില്‍ വച്ച് കേന്ദ്രധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ബജറ്റ് അവതരിപ്പിച്ചത്. ബിസിനസ് ചെയ്യുന്നവരും കൂലിക്ക് ജോലി ചെയ്യുന്നവരുമായ എല്ലാ പ്രവാസികളും പ്രധാനമായും ചില കാര്യങ്ങളിലാണ് ഊന്നല്‍ കൊടുത്തത്.

ഗ്രാമപ്രദേശങ്ങളിലെ ആളുകള്ക്ക് വേണ്ടിയും തീരെ കുറഞ്ഞ വരുമാനമുള്ളവര്ക്ക് വേണ്ടിയും കൂടാതെ അഴിമതിക്കെതിരായ നിലപാടും നയങ്ങളുമാണ് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത്. ദുബായ് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന സെയില്സ്മാനായ പ്രദീപ്‌ കുമാര്‍ പറഞ്ഞത് താനൊരു കര്ഷകകുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ട് കൃഷിയുടെ പ്രാധാന്യം നന്നായറിയാമെന്നും അതിനു കൊടുത്ത പ്രാധാന്യം വളരെ വലുതാണെന്നുമാണ്.

ദീപക് ഭാസ്കര്‍ എന്ന ആരെങ്കോ ഫയര്‍ ആന്ഡ് സേഫ്റ്റി എം.ഡി പറഞ്ഞത് തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു എന്നാണ്. കള്ളപ്പണത്തിനുള്ള എല്ലാ ഉറവിടവും അടച്ചിരിക്കുകയാണെന്നും ഇതിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ഒരു വികസിതരാജ്യമായി ഇന്ത്യ മാറുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.