അല്‍ മഖ്തും കുടുംബത്തില്‍ നിന്നും ആദ്യ വനിതാപൈലറ്റ്‌

സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് അല്‍ മഖ്തും കുടുംബത്തിലെ ആദ്യ വനിതാപൈലറ്റിന്റെ ചിത്രങ്ങളാണ്. ദുബായ് ഭരണകുടുംബത്തിലെ ഷേയ്ഖ മൊസാഹ് അല്‍ മഖ്തും ആണ് അഭിനന്ദനപ്രവാഹങ്ങള്‍ ഏറ്റുവാങ്ങിയ ഈ പൈലറ്റ്‌. കമേഴ്സ്യല്‍ പൈലറ്റ്‌ ആയി ഇവര്‍ അസിസ്റ്റ് ചെയ്ത ആദ്യ പറക്കലായിരുന്നു കഴിഞ്ഞത്.

ഞായറാഴ്ച്ച ഷെയ്ഖ ലത്തീഫ തന്റെ‍ ഇന്സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. എന്റെ സഹോദരിയുടെ മകളായ മൊസാഹ് മര്വാന്‍ ആദ്യമായി കമേഴ്സ്യല്‍ പൈലറ്റ്‌ ആയി അസിസ്റ്റ് ചെയ്തു, സ്വപ്നം കാണുന്നിടത്തോളം കാലം നിങ്ങള്ക്കത് സാക്ഷാത്കരിക്കാന്‍ പറ്റും എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ്‌ ചെയ്തത്.

ഭരണകുടുംബത്തിലെ മറ്റംഗങ്ങളില്‍ പലരും ഇവര്ക്ക് ആശംസ നേര്ന്നു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു.