ജപ്പാനും യു.എ.ഇ.യും തമ്മിലുള്ള ബന്ധം വളര്ത്താനായി ഹൊക്കൈഡോ ഭക്ഷണം

ജപ്പാനിലെ ഹൊക്കൈഡോ എന്ന സ്ഥലത്ത് നിന്നുമുള്ള ഭക്ഷണമാണ് യു.എ.ഇ.യും ജപ്പാനും തമ്മിലുള്ള സാംസ്കാരികബന്ധം വളര്ത്താനായി ഉപയോഗിക്കപ്പെട്ടത്. ആളുകള്‍ തമ്മിലും ഭരണകൂടങ്ങള്‍ തമ്മിലുമുള്ള ബന്ധം ശക്തമാക്കാനായിരുന്നു ഇത്. ജാപ്പനീസ് അംബാസിഡറുടെ വസതിയിലാണ് ഈ ഭക്ഷ്യമേള അരങ്ങേറിയത്. ഹൊക്കൈഡോയില്‍ നിന്നുള്ള വ്യത്യസ്തരുചികളാണ് ഇവിടെ പരിചയപ്പെടുത്തിയത്. കൃഷിയുള്പ്പെടെയുള്ള കാര്യങ്ങള്ക്ക് പ്രസിദ്ധമാണ് ജപ്പാനിലെ വടക്കുഭാഗത്തുള്ള ദ്വീപായ ഹൊക്കൈഡോ.

ക്ഷണിക്കപ്പെട്ട അതിഥികള്ക്കായാണ്‌ പരിപാടി ഒരുക്കിയത്. ജപ്പാന്‍ എംബസി, ഹൊക്കൈഡോ ഗവണ്മെന്റ്, എന്നിവരെ കൂടാതെ ഹൊക്കൈഡോ ഫുഡ് ഇന്ഡ്സ്ട്രി പ്രൊമോഷന്‍ ഓര്ഗനൈസേഷന്‍ എന്നിവര്‍ ചേര്ന്നാണ് പരിപാടി ആസൂത്രണം ചെയ്തത്. യു.എ.ഇ.യും ജപ്പാനും തമ്മിലുള്ള സഹകരണം വര്ധി്പ്പിക്കാന്‍ ഇതിനു കഴിയുമെന്ന് ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നതിന് മുന്പായി ജപ്പാന്‍ ഗവര്ണര്‍ കാഞ്ചി ഫുജിക്കി പറഞ്ഞു. ഹൊക്കൈഡോ ഭക്ഷണങ്ങള്‍ യു.എ.ഇ. ആളുകളുടെ മനം കവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.

ഭക്ഷണം ഏതു സംസ്കാരത്തിലും പ്രധാനപ്പെട്ട വസ്തുവാണെന്നും അത്ര സാംസ്കാരികപ്രാധാന്യമുള്ള ഒരു വസ്തു യു.എ.ഇ.യില്‍ പരിചയപ്പെടുത്തുക എന്നത് സാംസ്കാരികബന്ധം വളര്ത്താന്‍ ഉദകുമെന്നും ഹൊക്കൈഡോ എക്കണോമിക് ഫെഡറേഷന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ര്യോസുകെ കൊബായാഷി പറഞ്ഞു. 55 മില്ല്യന്‍ ദിര്ഹം വിലയുള്ള ഭക്ഷണപദാര്ത്ഥങ്ങള്‍ ജപ്പാനില്‍ നിന്നും യു.എ.ഇ.യിലേക്ക് ഒരു വര്ഷം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതില്‍ ഹൊക്കൈഡോയില്‍ നിന്നുള്ള വസ്തുക്കള്‍ ഏറെയാണ്‌. വര്ഷ‍ത്തില്‍ 2 മില്ല്യണ്‍ സന്ദര്ശകരാണ്‌ ഹൊക്കൈഡോയിലേക്ക് എത്തിച്ചേരുന്നത്.