ദുബായില്‍ കിഡ്സ്‌ ഫെസ്റ്റ്

ദുബായിലെ ആദ്യ മള്ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ പാര്ക്ക് ആയ ഗ്ലോബല്‍ വില്ലേജ് ആണ് കിഡ്സ്‌ ഫെസ്റ്റ് തുടങ്ങിയത്. കുട്ടികളുടെ സര്ഗശക്തി വളര്ത്താനായുള്ള പരിപാടികളും കളികളും വിനോദവുമോക്കെയാണ്‌ മേളയുടെ പ്രത്യേകതകള്‍. രണ്ടാം തവണയാണ് കിഡ്സ്‌ ഫെസ്റ്റ് ഗ്ലോബല്‍ വില്ലേജില്‍ അരങ്ങേറുന്നത്. പ്രസിദ്ധമായ കാര്ട്ടൂണ്‍ കഥാപാത്രങ്ങളൊക്കെ കുട്ടികളോട് സംവദിക്കാനായി എത്തും. അന്താരാഷ്ട്ര കാര്ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷത്തില്‍ വരുന്നവരോടൊപ്പം പരിപാടിക്ക് ശേഷം ഒന്നിച്ചു ചിത്രമെടുക്കാനുള്ള അവസരവുമുണ്ട്.

ഫെയ്സ് പെയ്ന്റര്‍മാര്‍, ബലൂണുകള്‍ കൊണ്ട് പൂക്കളെയും മൃഗങ്ങളെയും മറ്റുമുണ്ടാക്കുന്ന ബലൂണ്‍ മോഡലര്‍മാര്‍, എന്നിവരോടൊപ്പം കുട്ടികള്ക്ക് സമയം ചിലവഴിക്കാം. കുട്ടികളുടെ ഏരിയ വളരെ ഉപയോഗപ്രദമാണെന്നും ഫെയ്സ് പെയ്ന്റിംഗ്‌ ഉള്പ്പെയടെയുള്ള പരിപാടികള്‍ മികച്ചതാണെന്നും കുട്ടികളോടൊപ്പം വന്ന രക്ഷിതാക്കള്‍ പറഞ്ഞു. പ്രസിദ്ധ എമിറൈറ്റി കാര്ട്ടൂ്ണ്‍ ഷോ ആയ ശാബിയത് അല്‍ കാര്ട്ടൂണിലെ കഥാപാത്രങ്ങള്‍ ചേര്ന്ന് നടത്തിയ കാര്ട്ടൂ ണ്‍ ഷോയും അരങ്ങേറി.

വരുംദിവസങ്ങളില്‍ കാര്ട്ടൂണ്‍ ചിത്രമായ ആംഗ്രി ബേഡ്സിലെ കഥാപാത്രങ്ങളെ ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള ഇന്‍ററാക്ടീവ് സെഷനും ഉണ്ടായിരിക്കും. കൂടാതെ ആദ്യമായി പ്രസിദ്ധ ഇന്ത്യന്‍ കാര്ട്ടൂണ്‍ ആയ ചോട്ടാ ഭീമില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കുചേരും. ഫെബ്രുവരി 25 വരെയാണ് കുട്ടികളുടെ പരിപാടി അരങ്ങേറുന്നത്. എന്ട്രി ടിക്കറ്റിന് 15 ദിര്ഹമാണ്. ഇതില്‍ കുട്ടികളുടെ മേലയിലേക്കുള്ള ചാര്ജും ഉള്പ്പെടുന്നു.