എസ്ര: ഭീതിയുടെ വിജയം

ഷാനവാസ് സലാം

പണ്ട് മമ്മൂട്ടി സിനിമകൾക്കല്ലാതെ അധികം സിനിമകൾക്കൊന്നും ഞാൻ കാത്തിരിന്നിട്ടില്ല. പക്ഷെ “എസ്രാ ” എന്ന സിനിമയുടെ പ്രഘ്യാപനം മുതൽ അതിന്റെ റിലീസിനായി ഞാൻ കാത്തിരിക്കുവായിരുന്നു. എന്താണ് അതിന്റെ കാരണം എന്ന് ചോദിച്ചാൽ പ്രേതപ്പടങ്ങളോട് എനിക്കുള്ള താല്പര്യമാണോ, അതോ പൃഥ്വിരാജ് എന്ന നടനിൽ എനിക്കുള്ള വിശ്വാസമാണോ എന്ന് എനിക്കറിയില്ല.

സിനിമയുടെ ചിത്രീകരണം മുതൽതന്നെ അതിന്റെ പ്രൊമോഷനുവേണ്ടി നന്നായിത്തന്നെ അണിയറ പ്രവർത്തകർ പ്രവർത്തിച്ചിട്ടുണ്ട്. (സെറ്റിൽ പ്രേതബാധ ഉണ്ടായി എന്നൊക്കെ അതിന്റെ ഭാഗമായാണ് എനിക്ക് തോന്നുന്നത് )
ഡിസംബർ റിലീസ് ആയി കാത്തിരുന്ന സിനിമ റിലീസ് നടക്കാതിരുന്നത് എന്നെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു.

അവസാനം കാത്തിരുന്ന ആ സുദിനം vannu.സിനിമ റിലീസ് ആയി. റിലീസിന്റെ അന്ന് തന്നെ കാണണം എന്ന് കരുതിയതാണ് ചില ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ട് കാണാൻ സാധിച്ചില്ല.
പിന്നെ ഇന്നാണ് കാണാൻ സാധിച്ചത് . മോർണിംഗ് ഷോക്കുതന്നെ നല്ല തിരക്കുണ്ടായിരുന്നു. സസ്പെൻസ് നേരത്തെ അറിയുമോ എന്ന് പേടിച്ചു review പോലും ഞാൻ വായിച്ചിരുന്നില്ല.
Jay. K എന്ന സംവിധായകന്റെ ആദ്യത്തെ സംരഭമാണ് “എസ്രാ ” എന്ന് ഒരിക്കലും തോന്നാത്ത വിധത്തിലായിരുന്നു സിനിമയുടെ മേക്കിങ്.

രാജീവ് രവി ഉൾപ്പടെ പ്രശസ്‌തരായ സംവിധായകരുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചതിന്റെ മികവുകാട്ടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നവാഗതൻ എന്ന നിലയിൽ സംവിധായകന്റെ പൂർണ്ണവിജയം തന്നെയാണ് സിനിമ.
ആദ്യമായല്ല പൃഥ്വിരാജ് ഒരു horror സിനിമയിൽ നായകനാകുന്നത്. ഇതിനുമുൻപ് വിനയന്റെ വെള്ളിനക്ഷത്രം എന്ന പടത്തിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. വളരെ എനെർജെറ്റിക് ആക്ടിങ് ആയിരുന്നു പ്രിത്വിരാജിന്റേത്. ഇത്ര സെലെക്ടിവായി സിനിമകൾ തിരന്നെടുക്കാൻ സാധിക്കുന്നു എന്നതുതന്നെ അദ്ദേഹത്തിനെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള ചുവടുവെപ്പിന്റെ ആദ്യപടിയായാണ് എനിക്ക് തോന്നുന്നത്. പുതുമുഖ സംവിധായകർക്ക് date കൊടുക്കുന്നതിലും അത്തരം സിനിമകൾ വിജയമാക്കി മാറ്റുന്നതിലും ഈ നടൻ പ്രത്ത്യേഗം അഭിനന്ദനം അർഹിക്കുന്നുണ്ട്.

മലയാളികൾക്ക് ഒട്ടും തന്നെ പരിചയമില്ലാത്ത ജൂധന്മാരുടെ കഥയും, dibbyukku എന്ന പെട്ടിയും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ആവോളം ആസ്വദിക്കാൻ പ്രേക്ഷകന് എന്ന നിലയിൽ എനിക്ക് സാധിച്ചു. ബോറടിപ്പിക്കാതെ ഹോളിവുഡ് സിനിമ സ്റ്റൈലിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് കഴിയുന്നുണ്ട്.

ഓരോ ഫ്രെയിമിലും പേടിയുളവാക്കുന്ന പശ്ചാത്തലസംഗീതം ഒരുക്കുന്നതിൽ സുശീൽ ശ്യം വിജയിച്ചിട്ടുണ്ട്.

സിനിമയുടെ ആദ്യപകുതിയിൽ അൽപ്പം ഇഴച്ചിൽ അനുഭവപ്പെട്ടെങ്കിലും ഇടവേളയ്ക്കു ശേഷം സിനിമ വളരെ ചടുലതയുളവാക്കുന്നതായിരുന്നു.

ACP ഷഫീറാഹമ്മെദ് എന്ന കഥാപാത്രം അവതരിപ്പിച്ച ടോവിനോ തന്റെ കഥാപാത്രം മികവുറ്റതാക്കി. പ്രാധിനിത്യം കുറച്ചു കുറഞ്ഞുപോയോ എന്നാണു ന്റെ ഒരു വിഷമം.
ബാക്കിയുള്ള എല്ലാ നടന്മാരുംതന്നെ അവരവരുടെ വേഷങ്ങൾ വളരെ ബാംഗിയുള്ളതാക്കി. അതിൽ എടുത്തു പറയേണ്ടത് വിജയരാഘവനെയും, അലൻസിയാരെയുമാണ്.

നമ്മുടെ ജിംസൺ അത്രപോരാ എന്നാണു ന്റെ ഒരു അഭിപ്രായം. അദ്ദേഹത്തിന് ആ വേഷം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നെനിക്കു തോന്നി. സണ്ണി വൈനിന്റെ ഡബ്ബിങ്ങും അത്ര പോരാ. പക്ഷെ ഞാൻ കണ്ട തീയേറ്ററിൽ ഏറ്റവും കൂടുതൽ കയ്യടികിട്ടിയതു നമ്മുടെ ജിംസനാണ്. ( കൊച്ചിയിലേക്ക് വരുന്ന സീൻ, സിനിമയിൽ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയതും ആ ടൈമിലെ സീനാണ്.

സുജിത്‌വാസുദേവ് വേറെ ലെവൽ ആണ്. അദ്ദേഹത്തെ കുറിച്ച് അധികമൊന്നും ഞാൻ പറയേണ്ടകാര്യമില്ല. എബ്രഹാം എസ്‌റയുടെ ചെറുപ്പകാലവും, പ്രണയവുമെല്ലാം ചിത്റരീകരിച്ചതു വളരെ മികച്ചു നിന്നു.
ഇന്ദ്രജിത്തിനെ അവതരണവും വളരെ ആസ്വാദകരമായിരുന്നു.

കുറ്റങ്ങൾ ഒന്നും പറയാതെ ആസ്വദിച്ച് കാണാനുള്ള ഒരു horror മൂവി എന്നതിലുപരി ഒരു തികഞ്ഞ ത്രില്ലർ കൂടിയാണ് എന്നാണു എനിക്ക് തോന്നിയത്.
എന്റെ Rating…. 4. 5/5

NB:- അപാകതകൾ ഒന്നും തന്നെ ഇല്ല എന്ന് ഞാൻ പറയുന്നില്ല. സിനിമകണ്ടുവന്ന hang over il എഴുതിയതുകൊണ്ടു മുകളിൽ അപാകതകൾ ഒന്നും തന്നെ എഴുതാൻ എനിക്ക് കഴിയാഞ്ഞത്. എന്നിരുന്നാലും പല സംശയങ്ങളും ഉണ്ട്. അതു വരുംദിവസങ്ങളിൽ ചില ബുദ്ധി ജീവികൾ ഈ സിനിമയെ പൊളിച്ചടക്കുമല്ലോ, അപ്പോൾ തീർക്കാം എന്ന് വച്ചിരിക്കുവാണ്.