ഷാര്‍ജയില്‍ ഹ്രസ്വചലച്ചിത്രമേള

ഷാര്ജ് ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യവിഭാഗമാണ് അന്താരാഷ്‌ട്ര ഹ്രസ്വചലച്ചിത്രമേള ആസൂത്രണം ചെയ്തത്. അന്താരാഷ്ട്രതലത്തില്നിന്നുമാണ് എന്ട്രികള്‍ ക്ഷണിക്കുന്നത്. അന്താരാഷ്ട്രഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും പരിപാടിയില്‍ പ്രദര്ശി്പ്പിക്കും. അസോസിയേഷനില്‍ വച്ച് മാര്ച്ച് 30, 31, ഏപ്രില്‍ 1 എന്നീ തീയതികളിലാണ് പരിപാടി നടത്തുന്നത്.

മേളയുടെ പേര് ഷാര്ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷോര്ട്ട് ഫിലിം ആന്ഡ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍ 2017 എന്ന പേരിലാകും അറിയപ്പെടുക.പരിപാടിയില്‍ ഗള്ഫ് പനോരമ വിഭാഗത്തില്‍ 25 മിനുട്ടുള്ള, ഗള്ഫി്ല്‍ നിര്മിച്ച സിനിമകളാകും മത്സരവിഭാഗത്തില്‍ ചേര്ക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മാര്ച്ച് 10ന് മുന്പായി ഹ്രസ്വചിത്രങ്ങളുടെ എന്ട്രികള്‍ അസോസിയേഷന്‍ ഓഫീസില്‍ എത്തിക്കണം. 2015-2017 കാലയളവില്‍ നിര്മിച്ച ചിത്രങ്ങളാകണം പനോരമയിലേക്ക് മത്സരിക്കുന്ന ചിത്രങ്ങള്‍. ഇത് കേരള ചലച്ചിത്രഅക്കാദമിയുമായി ചേര്ന്നാണ് നടത്തുന്നത്.

അക്കാദമിയുടെ പരിപാടിയില്‍ 2016-ല്‍ പ്രദര്ശിപ്പിച്ച ചിത്രങ്ങളും ഇതിന്റെ കൂടെ പ്രദര്ശിപ്പിക്കും. പരിപാടിയില്‍ ഇന്ത്യയിലെയും ലോകത്തിലെയും പ്രശസ്തസിനിമാ പ്രവര്ത്തകര്‍ പങ്കെടുക്കും. പരിപാടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്ക്ക് 050 6884952 എന്ന നമ്പറില്‍ ബന്ധപ്പെടുക.