ദാരിദ്ര്യം തുടച്ചുനീക്കാനായി ആഹ്വാനം ചെയ്ത് ഹായ രാജകുമാരി

ഹെര്‍ ഹൈനസ് ഹായ ബിന്ത് അല്‍ ഹുസൈന്‍ രാജകുമാരിയാണ്‌ ലോകത്തെ പട്ടിണി എന്നെന്നേക്കുമായി തുടച്ചുനീക്കാനായി ആഹ്വാനം ചെയ്തത്. ഈ സംരംഭത്തിന് വേണ്ടി എല്ലാ ലോകനേതാക്കളും ഒത്തുചേരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകഗവണ്മെന്റ് ഉച്ചകോടിയിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. അടുത്തിടെ കാണ്ഡഹാറില്‍ വച്ച് ജീവന്‍ നഷ്ടപ്പെട്ട യു.എ.ഇ. രക്തസാക്ഷികളെയും ചടങ്ങില്‍ അവര്‍ സ്മരിക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനിലെ പാവപ്പെട്ടവര്ക്ക് സഹായം എത്തിക്കുന്നതിനിടെയായിരുന്നു ഈ സംഭവം.

യു.എ.ഇ. നേതാക്കള്‍ മാനുഷികപരമായ കുറേയധികം പ്രവര്ത്തികള്‍ ചെയ്തതിന് അവര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. രാഷ്ട്രമാതാവായ ഹേര്‍ ഹൈനസ് ഷെയ്ഖ ഫാത്തിമ ബിന്ത്ങ മുബാറക്കിനെ അവരുടെ അകമഴിഞ്ഞ പിന്തുണക്കും സ്നേഹത്തിനുമായി രാജകുമാരി സ്മരിച്ചു. യു.എ.ഇ.യുടെ മാനുഷികപരമായ എല്ലാത്തിനും മാതൃകയായി കാണാവുന്ന ഒരാളാണ് അവരെന്നും അവര്‍ പറഞ്ഞു. ഗവണ്മെന്റുകള്‍ നല്കു്ന്ന സഹായങ്ങളുടെ കണക്കുകള്‍ എടുക്കുന്ന സംഘടനയായ ഓര്ഗ‍നൈസേഷന്‍ ഫോര്‍ എക്കണോമിക് കൊഓപ്പറേഷന്‍ ആന്ഡ് ഡെവലപ്മെന്റ്(ഓ.ഇ.സി.ഡി.)യുടെ കണക്കുകള്‍ അനുസരിച്ച് 2013-ല്‍ അകമഴിഞ്ഞ് സഹായങ്ങള്‍ ദാനം ചെയ്യുന്ന രാജ്യങ്ങളില്‍ മുന്പന്തിയില്‍ യു.എ.ഇ.യും വന്നിട്ടുണ്ട്. 2014-ലും ഇത് തുടര്‍ന്നു.

സിറിയയിലെ യുദ്ധം ഉള്പ്പെടെയുള്ള കാര്യങ്ങള്‍ 65 മില്ല്യണ്‍ ആളുകളെയാണ് വീടും തൊഴിലുമൊന്നുമില്ലാത്തവരാക്കിയത്. ഇത് കൂടാതെ വരുന്ന പത്തു വര്ഷങ്ങളില്‍ 50 മില്ല്യണ്‍ ആളുകളാണ് കാലാവസ്ഥാമാറ്റവും മറ്റും മൂലം പ്രശ്നത്തിലാകാന്‍ സാധ്യതയുള്ളതെന്നാണ് യു.എന്‍. റിപ്പോര്ട്ട് . ഇവരെയൊക്കെ സഹായിക്കേണ്ടതുണ്ടെന്ന് ഹായ രാജകുമാരി പറഞ്ഞു. ഭക്ഷ്യ കാര്ഷി്ക സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് വര്ഷത്തില്‍ ലോകത്തിലുണ്ടാകുന്ന ഭക്ഷ്യമാലിന്യങ്ങള്‍ 2.6 ട്രില്ല്യണ്‍ ഡോളര്‍ വിലവരും. ഇതുണ്ടെങ്കില്‍ പട്ടിണി കിടക്കുന്ന 800 മില്ല്യണ്‍ ആളുകളെ ഊട്ടാന്‍ സാധിക്കും. അടുത്തിടെ യു.എ.ഇ. തുടങ്ങിയ ഭക്ഷ്യബാങ്കില്‍ മറ്റുരാജ്യങ്ങളും പങ്കുചേരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.