മാര്‍ച്ച് 26 മുതല്‍ മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവല്‍

രണ്ടാമത് മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവല്‍ മാര്ച്ച് 26ന് കൊടിയേറും. ബുധനാഴ്ച്ച അബുദാബി ടൂറിസം ആന്ഡ് കള്ച്ചര്‍ അതോറിറ്റിയാണ് പരിപാടിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നൂറിലധികം പരിപാടികളാണ് ഇതിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. മാര്ച്ച് 26ന് തുടങ്ങുന്ന പരിപാടി ഏപ്രില്‍ 4 വരെ നീളും. വിവിധ വര്‍ക്ക്ഷോപ്പുകളും പ്രകടനങ്ങളും കൊണ്ട് പരിപാടി നിറയും.

ഫാമിലി ഡെവലപ്മെന്റ് ഫൌണ്ടേഷന്‍ സുപ്രീം ചെയര്‍വുമണ്‍, ജനറല്‍ വുമണ്സ് യൂണിയന്‍ ചെയര്വുമണ്‍ സുപ്രീം കൌണ്സില്‍ ഓഫ് മദര്ഹു്ഡ് ആന്ഡ് ചൈല്ഡ്ഹുഡ് പ്രസിഡന്റുമായ ഹെര്‍ ഹൈനസ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക്കിനുള്ള ആദരസൂചകമായാണ് പരിപാടി നടത്തുന്നത്. ഇവരുടെ സ്മരണക്കായി ഒരു പ്രത്യേക പവലിയനും ഇവിടെയുണ്ട്. കുടുംബപരമായ സ്നേഹത്തോടും സുരക്ഷയോടും കൊച്ചുകുട്ടിയില്‍ നിന്നും പുരോഗമനചിന്തയുള്ള മുതിര്ന്നവരിലേക്കുള്ള ഒരാളുടെ മാറ്റമാണ് പരിപാടിയില്‍ ഹൈലൈറ്റ് ചെയ്യുന്നത്.

വിവിധ സോണുകളായാണ് പരിപാടി ഒരുക്കുന്നത്. ഹാപ്പിനെസ്സ് സോണില്‍ കലയുമായി അടുത്തിടപഴകാനുള്ള അവസരമാണ് ആളുകള്ക്ക് ലഭിക്കുന്നത്. ചില ഇന്‍ററാക്റ്റീവ് സെഷനുകളാണ് പ്രോഗ്രസ്സീവ് സോണിലുള്ളത്. സൌഖ് സോണില്‍ എമിറേറ്റ്സിന്റെ പാരമ്പര്യത്തെ ആധുനികതയുമായി ചേര്ത്തുള്ള സ്റ്റാളുകളും മറ്റുമാണുള്ളത്. വ്യക്തിത്വവികസനത്തിനും മറ്റും പ്രാധാന്യം കൊടുക്കുന്ന പരിപാടിയാണിതെന്ന് ടി.സി.എ. ചെയര്മാന്‍ മുഹമ്മദ്‌ ഖലീഫ അല്‍ മുബാറക് പറഞ്ഞു.