യു.എ.ഇ.യുടെ ആദ്യനാനോസാറ്റലൈറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു

മുഹമ്മദ് ബിന്‍ റാഷിദ്‌ സ്പേസ് സെന്ററും അമേരിക്കന്‍ യൂണിവേഴ്സിറ്റി ഷാര്ജയും ചേര്ന്നാണ് പുതിയ സാറ്റലൈറ്റ് വിക്ഷേപണത്തെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നയിഫ്-1 എന്ന നാനോസാറ്റലൈറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിജയകരമായി വിക്ഷേപണം ചെയ്തത്. പുതിയ സാറ്റലൈറ്റ് ഇമാറാത്തി വിദ്യാര്ത്ഥികളുടെ സഹായത്തോടെയാണ് സ്പേസ് സെന്റര്‍ ഇത് വികസിപ്പിച്ചെടുത്തത്. മറ്റ് ഉപഗ്രഹങ്ങളോടോപ്പം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എസ്.ആര്‍.ഓ. വിക്ഷേപിച്ചതില്‍ നാനോസാറ്റലൈറ്റും ഉള്പ്പെടുന്നു.

പി.എസ്.എല്‍.വി.37 ആണ് മറ്റ് ഉപഗ്രഹങ്ങളോടൊപ്പം നയിഫ്-1നെ ബഹിരാകാശത്തിലെത്തിക്കാനായി പറന്നത്. രാവിലെ 7.58 നാണ് ഉപഗ്രഹവിക്ഷേപണം നടന്നത്. പുതിയ ദൌത്യം യു.എ.ഇ.യുടെ അറബ് ചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെു ഭാഗമാണെന്ന് ദുബായ് ഭരണാധികാരിയായ ഹിസ്‌ ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മഖ്തും പറഞ്ഞു. നയിഫ്-1ന്റെ വിജയകരമായ വിക്ഷേപണം യു.എ.ഇ.യുടെ ബഹിരാകാശപരിപാടികളിലേക്കുള്ള ചവിട്ടുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . മാര്സ്-2017 പ്രോജക്റ്റ് ഉള്‍പ്പെടെയുള്ളവ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഷാര്ജ അമേരിക്കന്‍ സര്‍വകലാശാലയിലെ വിദ്യാര്ത്ഥികളാണ് ഉപഗ്രഹനിര്മാണത്തില്‍ പങ്കാളികളായത്. ഉപഗ്രഹത്തിന് 10സെ.മീ. വീതിയും നീളവും ഉയരവുമുണ്ട്. രാവിലെയും വൈകിട്ടും രണ്ടു തവണ ഉപഗ്രഹം കടന്നുപോകുന്നത് ഗ്രൌണ്ട് സ്റ്റേഷനില്‍ മോണിട്ടര്‍ ചെയ്യുന്നതായിരിക്കും. ഇതില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ വഴി സൂര്യരശ്മികളുടെ പ്രവര്ത്തനം നിരീക്ഷിക്കുകയും ശൂന്യാകാശതാപനില മനസിലാക്കുവാനും സാധിക്കും.

നയിഫ്ന്റെ യാത്ര ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 512കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തിലാണ്. ഏതാണ്ട് ഒരു വര്ഷമെടുത്താണ് ഉപഗ്രഹത്തിന്റെ പണികള്‍ പൂര്ത്തി യാക്കിയത്.