ഹായ രാജകുമാരി ക്യാന്‍സര്‍ സെന്‍റര്‍ ഉത്ഘാടനം ചെയ്തു

ക്യാന്സര്‍ നിര്ണയത്തിനും ചികിത്സക്കും ഏറ്റവും കൂടുതല്‍ സഹായകമാകുന്ന വിധത്തില്‍ നൂതനസാങ്കേതികവിദ്യകളുള്ള ക്യാന്സര്‍ സെന്റര്‍ രാജകുമാരിയും യു.എ.ഇ. പ്രധാനമന്ത്രി ഹിസ്‌ ഹൈനസ് ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്തുമിന്റെ ഭാര്യയുമായ ഹായ ബിന്ത് അല്‍ ഹുസൈന്‍ ഉത്ഘാടനം ചെയ്തു. കോമ്പ്രിഹന്സീവ് ക്യാന്സര്‍ സെന്റമര്‍ അഥവാ സി.സി.സി.യില്‍ വിവിധതരം ചികിത്സാരീതികള്‍ ഉണ്ട്.

മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ തെറാപ്പി, എന്നിങ്ങനെ പോകുന്നു ഇവിടത്തെ സംവിധാനങ്ങള്‍. മുതിര്ന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്പ്പെടുന്ന ചടങ്ങിലാണ് ഹായ രാജകുമാരി ഉത്ഘാടനകര്മം നിര്വ‍ഹിച്ചത്. റേഡിയോതെറാപ്പി വിഭാഗത്തിലും ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലും രാജകുമാരി സന്ദര്ശിക്കുകയുണ്ടായി. ആരോഗ്യസംരക്ഷണകാര്യത്തില്‍ മനുഷ്യത്വവും മറ്റും പ്രചരിപ്പിക്കാനായുള്ള സെന്റെറിന്റെ ഹോസ്പ്പിറ്റല്‍ ഏഞ്ചലസ് പ്രോഗ്രാമിനെ കുറിച്ച് അവര്‍ അന്വേഷിച്ചു.

ക്യാന്സറിനെ സംബന്ധിച്ച നവീനചികിത്സാരീതികളെ കുറിച്ച് അവര്‍ ഡോ:ഷഹീനാ ദാവൂദിനോട് സംസാരിച്ചു. എല്ലാതരം ക്യാന്സറുകളും സി.സി.സി. ചികിത്സിക്കും. മുതിര്ന്നവര്‍ക്കും കുട്ടികള്ക്കും ഇവിടെ ഒരേപോലെ സ്പേസ് ഉണ്ടായിരിക്കും. ഇവിടെ പ്രത്യേകം ട്യൂമര്‍ ബോര്ഡ് സ്ഥാപിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ സോക്ടര്‍മാരെയും ഓങ്കോളജിസ്റ്റുകളെയും ഇതിനായി നിയമിച്ചിട്ടുണ്ട്.