ദുബായ് ഷോപ്പിംഗ്‌ മാളില്‍ തീപിടിത്തം; ആളപായമില്ല

മാര്ച്ച് 3-നാണ് ലാംസി പ്ലാസ എന്ന ദുബായിലെ ഷോപ്പിംഗ്‌ മാളിന്റെ മേല്ക്കൂരയില്‍ തീ പടര്‍ന്നത്. തല്‍സമയത്ത് അഗ്നിശമനസേന എത്തിച്ചേര്‍ന്നത് കൊണ്ട് അപകടമൊന്നുമുണ്ടായില്ല. വെള്ളിയാഴ്ച രാവിലെയാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് ഇവിടത്തെ ആളുകളെ ഒഴിപ്പിച്ചിട്ടാണ് തീ അണച്ചത്.

കസ്റ്റമേഴ്സിന്റെ സുരക്ഷയെ സംബന്ധിച്ച് ആകാംഷയുള്ളതിനാലും തീ അണക്കുന്ന ജോലി എളുപ്പത്തിലാക്കാനുമാണ് ഇവരെ ഇവിടെ നിന്നും നീക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ലാംസി പ്ലാസായിലെ പാര്ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന എല്ലാ കാറുകളും മാറ്റി. മാളിന്റെ മേല്ക്കൂരയിലെ ഫാനുകളില്‍ നിന്നാണ് തീ പടര്‍ന്നത്.

തീ പടര്‍ന്നതിനു തൊട്ടു പിന്നാലെ ദുബായ് പോലീസ് കമാന്ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. ഏകദേശം 11 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. മേല്ക്കൂരയില്‍ ഉണ്ടായ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം മനസിലാക്കാനും സാമ്പത്തിക നഷ്ടം അളക്കാനുമായി അന്വേഷണം തുടങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 11.42-ഓടെ തീ അണക്കാന്‍ സാധിച്ചു.