സിലന്‍റോക്ക് ഇനി ദുബായില്‍ നിന്ന് പറക്കാം

യാത്രാവിലക്ക് നീങ്ങിയതിനാല്‍ യു.എസ്. റാപ്പറായ സിലന്‍റോക്ക് ഇനി യു.എ.ഇ. വിടാമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ഐന്‍ സിവില്‍ കോടതിയാണ് ഇയാള്ക്ക് മേല്‍ യാത്രാവിലക്ക് ഏര്പ്പെടുത്തിയത്. കരാറില്‍ ഒപ്പിട്ട രണ്ടു സംഗീതപരിപാടികളില്‍ പങ്കെടുക്കാതിരുന്നത് കൊണ്ടാണ് റിക്കി ലമാര്‍ ഹോക്ക് എന്ന് പേരുള്ള, 19-കാരനായ സിലന്‍റോക്ക് കോടതി വിലക്കേര്പ്പെടുത്തിയത്. ഫെബ്രുവരി 20-നാണ് ഇയാള്ക്ക് വിലക്കുണ്ടെന്ന് കോടതി വിളംബരം ചെയ്തത്.

അലബാമയില്‍ ജനിച്ച ഇയാള്‍ വാച്ച് മി എന്ന പാട്ടിലൂടെ പ്രസിദ്ധനാണ്. 300,000 ദിര്ഹം നല്കുന്നത് വരെ യു.എ.ഇ.ക്ക് പുറത്ത് പോകാന്‍ പാടില്ല എന്നായിരുന്നു കോടതിയുടെ ഉത്തരവ്. അല്‍ ഐന്‍ കേന്ദ്രമാക്കിയുള്ള മാക്കീ എന്‍റര്‍ടെയ്ന്‍മെന്‍റ് കമ്പനിയുടെ ഉടമസ്ഥനായ ക്ലെയ്മന്റ്റ് മക്കി താജ് എല്‍ സര്‍ അബ്ദുല്‍ ഹലിമിനാണ് ഇയാള്‍ ഈ തുക നല്കേണ്ടിയിരുന്നത്. സിലന്‍റോയുടെ നിയമകര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകരുമായി ഇയാള്‍ കോടതിയെ സമീപിച്ചതിനെ തുടര്ന്ന് പിഴ തുക 14,720 ദിര്ഹമായി കുറച്ചിരുന്നു. എന്നാല്‍ പരാതിക്കാരന്‍ ഹാജരാക്കിയ രസീത് പ്രകാരം 11,029 ദിര്ഹം കൂടി നല്കേണ്ടിവന്നു.

ഏതായാലും യാത്രാവിലക്കിനെ സംബന്ധിച്ച് പ്രശ്നത്തിലായിരുന്ന സിലന്‍റോ ഈ വാര്ത്ത ആഘോഷിക്കാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ പണം സംബന്ധിച്ച കൂടുതല്‍ രസീതുകളുമായി വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് പരാതിക്കാരന്‍ പറയുന്നത്.