വരുന്ന ജനുവരി മുതല്‍ 5% വാറ്റ്; പുകയിലക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും പ്രത്യേക നികുതി

ജനുവരി 1 മുതല്‍ യു.എ.ഇ.യില്‍ വിവിധ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5% വരെ നികുതി ഏര്‍പ്പെടുത്തുന്നു. കെട്ടിട-ബിസിനസ് ഉടമകള്‍ ഈ മൂല്യവര്‍ധിത നികുതി അടക്കേണ്ടതുണ്ട്. യു.എ.ഇ.യില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്നവര്‍ക്കും സ്ഥലങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വാടകയുള്‍പ്പെടെയുള്ള വീട് ഇടപാടുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ (എഫ്.എന്‍.സി.) ആണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈല്‍ ഫോണുകള്‍ക്കും ആഡംബര കാറുകള്ക്കും 15 ശതമാനത്തോളം നികുതി ഏര്‍പ്പെടുത്തും.

നിലവില്‍ എഫ്.എന്‍.സി കരടുനിയമത്തിന് പച്ചക്കൊടി കാണിച്ചതോടെ നിയമം നടപ്പാകാനുള്ള സാധ്യത ഏറി വരുകയാണ്. ജനുവരി മുതലാകും ഇത് പ്രായോഗികമാവുക. ഇതിനെ തുടര്‍ന്ന്‍കെട്ടിടങ്ങള്‍ക്കും മറ്റ് ഉപഭോഗവസ്തുക്കള്‍ക്കും നികുതി ചുമത്തുന്നതാണ്. നികുതിയില്‍ നിന്ന് മരുന്നുകളെയും, അവശ്യഭക്ഷണസാധനങ്ങളെയും, ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളിലെ സേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ട്യൂഷന്‍ ഒഴിച്ചുള്ള സ്കൂളുകളിലെ സേവനങ്ങള്ക്ക് നികുതി ഏര്പ്പെടുത്തും. സ്കൂള്‍ ബസ് ഉപയോഗത്തിനുള്‍പ്പെടെ ഇത് നടപ്പാക്കും.

നിയമത്തില്‍ നികുതി പിരിക്കുന്നതിനെ സംബന്ധിച്ചും നികുതി തട്ടിപ്പിനെ കുറിച്ചും വ്യക്തമാക്കുന്നുണ്ട്. വരുന്ന വര്ഷമാണ്‌ നികുതി നടപ്പാക്കുന്നതെങ്കിലും പുകയിലക്കും മറ്റു ശീതളപാനീയങ്ങള്ക്കും യു.എ.ഇ.യില്‍ ഇ വര്ഷം മുതല്‍ നികുതി ഈടാക്കാനാണ് തീരുമാനം. പുകയിലയുടെ നികുതിയില്‍ നിന്ന് മാത്രം വര്ഷം 2 ബില്യണ്‍ ദിര്ഹം വകയിരുത്താമെന്നാണ് കണക്കുകള്‍ പറയുന്നത്. യു.എ.ഇ.യുമായി അതിര്ത്തി പങ്കിടുന്ന രാജ്യങ്ങള്‍ അവക്ക് കേടുപാടുണ്ടാകാത്ത വിധത്തില്‍ ഒന്നിച്ചുനിന്ന് നിയമങ്ങള്‍ നടപ്പാക്കണമെന്ന് സാമ്പത്തിക കാര്യ മന്ത്രി ഒബൈദ് അല്‍ തയര്‍ പറഞ്ഞു. അടുത്തുള്ള രാജ്യങ്ങളില്‍ നികുതി ഏര്പ്പാടാക്കിയില്ലെങ്കില്‍ അത് കള്ളക്കടത്തിനും മറ്റുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യ രണ്ടു വര്ഷം ഉപഭോക്താക്കള്ക്ക് ചെറിയ രീതിയിലുള്ള പ്രശ്നം അനുഭവപ്പെടുമെന്നും എന്നാല്‍ അതിനു ശേഷം സാമ്പത്തികനില നോര്‍മല്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് ടാക്സ് ഉള്പ്പെടെയുള്ള മറ്റ് നികുതികള്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഒബൈദ് അല്‍ തയര്‍ പറഞ്ഞു.