ഷാർജ സീനിയർ ഗോൾഫ് മാസ്റ്റേഴ്സ് ഇന്ന് മുതൽ

കായിക രംഗത്ത് ഷാർജയെ ശക്തിപ്പെടുത്താൻ സീനിയർ ഗോൾഫ് ടൂർണമെന്റുമായി ശുറൂഖ്‌(ഷാർജ നിക്ഷേപ വികസന വകുപ്പ്) വീണ്ടും വരുന്നു.മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന് ഇന്ന് ഷാർജ ഗോൾഫ് ക്ലബ്ബിൽ തുടക്കമാകും.

ലോകോത്തര താരങ്ങളായ റൊണാൻ റഫററ്റി,ഹോസെ റിവേരോ,ബാരി ലേയനെ തുടങ്ങിയവർ ടൂർണമെന്റിൽ മത്സരിക്കുന്നുണ്ട്.പ്രമുഖ ഗോൾഫ് താരങ്ങളെ പങ്കെടുപ്പിച്ചുള്ള ടൂർണമെന്റ് ഷാർജ കായിക മേഖലയ്ക്ക് കൂടുതൽ ഉണർവേകുമെന്നാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.

“വിനോദ സഞ്ചാരികൾക്ക് ഷാർജയുടെ ടൂറിസം മേഖലയെ കൂടുതൽ പരിചയപെടുത്താനും,കായിക മേഖലയിലേക്ക്‌ കൂടുതൽ ശക്തി പകരാനുമാണ് ഷാർജ സീനിയർ ഗോൾഫ് മാസ്റ്റേഴ്സ് സംഘടിപ്പിക്കുന്നതെന്ന്” ശുറൂഖ്‌ സി ഇ ഒ മർവാൻ ബിൻ ജാസിം അൽ മെർക്കൽ അഭിപ്രായപ്പെട്ടു.

യൂറോപ്പ്യൻ സീനിയർ ലീഗ് മാതൃകയിൽ 54 ഹോഴ്‌സുള്ള മൂന്നു റൗണ്ടുകളായിട്ടാണ് മത്സരം നടക്കുക. ലോകത്തുടനീളം മത്സരം തത്സമയം വീക്ഷിക്കാനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.