കെൻസ് ഉൽ മുനീറിന്റെ കാഴ്ചകൾ

 


ആചാരങ്ങളിലും ജീവിതശൈലിയിലും മറ്റുള്ളവരിൽ നിന്നും നിന്നും തികച്ചും വ്യത്യസ്തരാണ് ബുദ്ധമതക്കാർ.തവാങ് മൊണാസ്ട്രിയിൽ നിന്നും കണ്ടുമുട്ടിയ ഒരു ബുദ്ധ ബാലൻ.

ഡൽഹിയിലെ ഓഖ്‌ലയിൽ പൊട്ടിപൊളിഞ്ഞ കസേരകൾക്കിടയിലും ടയറുകൾക്കിടയിലും ഇരുന്ന് എന്തോ വായിക്കുകയാണ് അയാൾ.

ഇന്ത്യ എന്നും വിദേശികൾക്ക് പറുദീസയാണ്.ഏതു സംസ്കാരത്തിൽനിന്നു വരുന്നവരാണെങ്കിലും ഇന്ത്യയുമായി ഇണങ്ങാൻ അവർക്ക് വേണ്ടത് വെറും നിമിഷങ്ങൾ മാത്രം.രാജസ്ഥാനിലെ പുഷ്കറിൽ വിനോദത്തിലേർപ്പെട്ട വിദേശ വനിത.

കുന്നിൻ ചെരുവിൽ ഒരു വീട് വെക്കാൻ ആഗ്രഹമില്ലാത്തവർ വിരളമായിരിക്കും.അതും നമ്മുടെ വീട് മാത്രമാവുമ്പോൾ സന്തോഷം ഇരട്ടിയായിരിക്കും.പ്രകൃതിയെ പുണർന്നു അരുണാചൽ പ്രദേശിലെ ധരംഗ് പ്രദേശത്തെ ഒരു വീട്.

മലകൾ തുരന്ന് നിർമിച്ച റോഡുകൾ എന്നും കാണാൻ രസമാണ്.മനുഷ്യരുടെ ഇച്ഛാശക്തിയെയും അർപ്പണബോധത്തെയും അത് വെളിവാക്കുന്നു.ഇന്ത്യയിലെ തന്നെ മികച്ച റോഡിവേ ആയ അരുണാചലിലെ സേലാ പാസ്.

കുഞ്ഞുതൊപ്പിയും കുട്ടിപർദ്ധയും ഇട്ട് ഓത്തുപള്ളിക്ക് പോകുന്ന കാഴ്ച എന്നും നമ്മുടെ ഗൃഹാതുരത്വത്തെ ഓർമപ്പെടുത്തുന്ന കാര്യങ്ങളിൽ ഒന്നാണ്.കാക്കനാടിലെ കുഞ്ഞു കാക്കയും കുഞ്ഞു താത്തയും.

പ്രകൃതിയുടെ പ്രകാശവും മനുഷ്യരുടെ വെളിച്ചവും കൊണ്ട് നിറം മാറിയ പുഷ്കർ തടാകത്ത് ഒറ്റയ്ക്ക് ഇരിക്കുകയാണ് അവൾ.

സമുദ്ര നിരപ്പിൽ നിന്നും 13800 അടി ഉയരത്തിലുള്ള സർപാസ്സ്‌ മലനിരകളിൽ പരിഭവമോ ഭയമോ ഇല്ലാതെ നിൽക്കുകയാണ് അവൻ.

ആകാശത്തു വിവിധ വർണ്ണങ്ങളിൽ മിന്നിത്തിളങ്ങുകയാണ് താരകങ്ങൾ.ഉത്തരാഖണ്ഡിലെ ചോപ്ടയിലെ ഒരു രാത്രി കാഴ്ച .

ആരെങ്കിലും വരുമെന്ന് വിചാരിച്ച് കാത്തിരിക്കുകയാണ് കുതിരയും അവന്റെ യജമാനനും. മംഗളരുവിലെ തണ്ണിർബാവി ബീച്ചൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ കുതിര.

( ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ മാസ്സ് കമ്മ്യൂണിക്കേഷൻ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ് കെൻസ് ഉൽ മുനീർ)