പ്രകൃതിയെ പുണർന്നുള്ള ടൂറിസം പദ്ധതികളുമായി ശുറൂഖ്‌

ദുബായ് :പ്രാദേശിക തലത്തിൽ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളുമായി ഷാർജ നിക്ഷേപ വികസന വകുപ്പ് ശുറൂഖ്‌.ഷാർജ പരിസ്ഥിതി സംരക്ഷണ വകുപ്പുമായി സഹകരിച്ചിട്ടാണ് ശുറൂഖ്‌ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്.പ്രകൃതി സൗന്ദര്യത്തിന് പേര് കേട്ട കൽബ പ്രവിശ്യയിലാണ് ആധുനിക സൗകര്യമുള്ള പരിസ്ഥിതി സൗഹൃദ ഫൈവ് സ്റ്റാർ ടെന്റുകൾ നിർമിച്ചിട്ടുള്ളത്

 

. കല്ബിലെ പരിസ്ഥിതി സൗന്ദര്യം പരമാവധി മുതലാക്കികൊണ്ടുള്ള പദ്ധതിയാണ് കിങ്ഫിഷർ ലോഡ്ജ്. .ഇരുപതു ആഡംബര ടെന്റുകളടങ്ങുന്ന കിങ്ഫിഷർ ലോഡ്ജ് ഈ വര്ഷം പകുതിയുമ്പോഴേക്ക് പൂർത്തിയാവുമെന്നാണ് കരുതുന്നത്.എല്ലാ ടെന്റുകളിലും സ്വിമിങ് പൂളുകളും ജിംനേഷ്യവും ഉണ്ടായിരിക്കും.കൂടാതെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിദൂര കാഴ്ചയും മംഗ്രോവ് മരങ്ങളും കിങ്ഫിഷർ ലോഡ്‌ജിനെ മനോഹരമാക്കുന്നു.

ആധുനിക സൗകര്യങ്ങൾക്കു പുറമെ യോഗയും റസ്റ്റോറന്റും കിങ്ഫിഷർ ലോഡ്ജിലുണ്ട്.മാത്രമല്ല പ്രകൃതിക്ക് ദോഷകരമാവാത്ത സാമഗ്രികൾ കൊണ്ടാണ് ടെന്റുകൾ നിർമിച്ചിട്ടുള്ളത്.
പ്രകൃതിരമണീയമായ ഒരുപാട് സ്ഥലങ്ങൾ ഷാർജയുടനീളമുണ്ട്. പരിസ്ഥിതിക്ക് ഒരുപാട് വെല്ലുവിളികൾ വന്നുകൊണ്ടിരിക്കുന്ന ഈ കാത്ത് കൽബയിലെ പരിസ്ഥിതി സാധ്യതകൾ നമുക്ക് ഒരുപാട് പ്രതീക്ഷ നല്കുന്നതായി ശുറൂഖ്‌ സിഇഒ മർവാൻ ബിൻ ജാസിം അൽ സർകൾ അഭിപ്രായപ്പെട്ടു.കൽബ കൂടാതെ കൂടുതകൾ മേഖലകളിലും പദ്ധതികളുമായി ശുറൂഖ്‌ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജയിൽ പ്രകൃതി സൗന്ദര്യങ്ങൾ കൂടുതൽ വിനോദ സഞ്ചാരികൾക്ക് പരിചയപെടുത്താനാവുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.