ബഹ്‌റൈൻ ആർട് അക്രോസ് ബോർഡർ കലാപപ്രദശനത്തിന് തുടക്കം

ബഹ്‌റൈൻ ആർട് അക്രോസ് ബോർഡർ (ബോബ് 2017) കലാപപ്രദശനത്തിന് ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. രാജ പത്നിയും വനിതാ സുപ്രീം കൗൺസിൽ അധ്യക്ഷയുമായ ഷെയ്ഖ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി ബഹ്‌റൈൻ മാറ്റുന്നതിൽ ഇത്തരം കലാ സാംസ്കാരിക പരിപാടികൾക്ക് നിർണ്ണായക സ്ഥാനമുണ്ടെന്ന് അവർ പറഞ്ഞു.ഷെയ്‌ഖ സബീകയുടെ കലാസൃഷ്ടികളും പ്രദർശനത്തിലുണ്ട്.മൊത്തം 36 ബഹ്‌റൈനി കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്.

ഒമാനിൽ നിന്നും ഡെന്മാർക്കിൽ നിന്നുമുള്ള 11 പേരും ഫ്രഞ്ച് ഗാലറിയും ഇന്ത്യയിൽ നിന്നുള്ള സംഘവും സിറിയ, ഇസ്തിനിയ, യുക്രൈൻ, ദുബായ് എന്നിവിടങ്ങളിയിൽ നിന്നുള്ളവരും പ്രദർശനത്തിലുണ്ട്.32 സ്‌ക്രീനുകളിലായുള്ള ഫ്‌ളോട്ടിങ് വേൾഡ് എന്ന വീഡിയോ പ്രദർശനവും പരിപാടിയുടെ ആകർഷകമാണ്.പ്രദർശനം 26 വരെ നീളും.