അശ്ലീല സംഭാഷണം: മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു; ‘കുറ്റസമ്മതമല്ല രാഷ്ട്രീയ ധാര്‍മ്മികത’

തിരുവനന്തപുരം: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു. ഒരു സ്ത്രീയുമായുള്ള ലൈംഗിക സംഭാഷണം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജി. പ്രത്യേക വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ത്താണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. രാജി കുറ്റസമ്മതമല്ലെന്നും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കാനാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. ബന്ധുനിയമന വിവാദത്തില്‍ നേരത്തെ ഇപി ജയരാജന്‍ വ്യവസായ വകുപ്പ് രാജിവെച്ച് ഒഴിഞ്ഞിരുന്നു.

കേരളത്തിലെ മാധ്യമ എഡിറ്റര്‍മാര്‍ക്ക് ഒരു തുറന്ന കത്ത്‌

ചില മാധ്യമങ്ങളില്‍ എന്നെ ഒരാവശ്യത്തിന് സമീപിച്ച ഒരു വനിതയുമായി ഞാന്‍ സഭ്യേതരമായ ഭാഷയില്‍ വര്‍ത്തമാനം പറയുകയുണ്ടായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ ഏത് ആവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് എന്റെ പൂര്‍ണവിശ്വാസം. അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നെ സമീപിക്കുന്നതെങ്കില്‍ പോലും പരമാവധി നല്ല രീതിയില്‍ പെരുമാറാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു വീഴ്ച്ച, എന്തെങ്കിലും തെറ്റ്, സംഭവിച്ചിട്ടുള്ളതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ അറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുള്ളത് ഇതിലെ ശരിതെറ്റുകള്‍ അദ്ദേഹം വസ്തുനിഷ്ടമായി ഏത് അന്വേഷണ ഏജന്‍സികളെ വെച്ച് വേണമെങ്കിലും അന്വേഷിക്കട്ടെ. അതില്‍ എന്റെ നിരപരാധിത്വം തെളിയും. എനിക്കും പാര്‍ട്ടിക്കും. രാഷ്ട്രീയധാര്‍മ്മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ച് നില്‍കേണ്ടി വരില്ലെന്നാണ് എന്റെ എന്നത്തേയും നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ബാധ്യത എനിക്കുണ്ട്. ശരിതെറ്റ് എന്നതിന് ഉപരിയായി, ഈ രാഷ്ട്രീയ ധാര്‍മ്മികതയെ സംരക്ഷിക്കുന്നതിനുള്ള നിലപാട് ഉയര്‍ത്തിപിടിക്കുക എന്നതാണ്. എന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. രാജിവെച്ചൊഴിയുകയാണ് ആ തീരുമാനം‘ ശശീന്ദ്രന്‍ പറയുന്നു.

മംഗളത്തിന്റെ ഹണി ട്രാപ്പില്‍ കുടുങ്ങി മന്ത്രി ശശീന്ദ്രന്‍; പരാതിയുമായെത്തിയ വീട്ടമ്മയോട് നടത്തിയ സംഭാഷണം ചാനല്‍ പുറത്തുവിട്ടു

ശശീന്ദ്രനെതിരായ ആരോപണം ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാവശവും പരിശോധിച്ച ശേഷം നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്‍ കുറ്റക്കാരനാണെങ്കില്‍ ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഈ സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

വീട്ടമ്മയോട് മന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ മംഗളം ടിവി ചാനലാണ് പുറത്തുവിട്ടത്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല