മലയാളികൾ ഉൾപ്പെടെ കുട്ടികളുടെ ഫുട്ബോൾ ടീം ഇംഗ്ലണ്ടിലേക്ക്

മാഞ്ചസ്റ്റർ സിറ്റി എഫ്‌ സി അബുദാബി കപ്പ് ജേതാക്കൾ വിദഗ്ധ പരിശീലനത്തിന് ഇംഗ്ലണ്ടിലേക്ക്. അണ്ടർ-10 വിഭാഗത്തിൽ കിരീടം ചൂടിയ കിന്റർഗാർട്ടൻ സ്റ്റാർട്ടേഴ്‌സ് ഫുട്ബോൾ ടീം അംഗങ്ങളാണ് പോകുന്നത്.സംഘത്തിലെ താരങ്ങളിൽ 8 പേര് മലയാളികളാണ്.

ജിസിസി രാജ്യങ്ങളിലെ 24 പ്രൊഫഷണൽ ക്ലബ്ബുകളുമായി ഏറ്റുമുട്ടിയാണ് കെ ജി എ സിലെ കുട്ടികൾ ട്രോഫി നേടിയത്.അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഫൈനൽ മാഞ്ചസ്റ്ററിന്റെ സിറ്റി ഫുട്ബോളിനെ സമനിലയിൽ തളച്ച കെ ജി എസ് ടീം പെനൽറ്റി ഷൂട്ട് ഔട്ടിലാണ് ജയിച്ചത്.പാരിതോഷികമായി ലഭിച്ച സൗജന്യ വിദേശ പര്യടനവും പരിശീലനവും ഇവരുടെ ആവേശം ഇരട്ടിപ്പിച്ചു.

സഹൽ,ആര്യൻ ഹരിദാസ്,ഹാതിം ഫാറൂഖ്, എയ്ഡൻ നദീർ, മുബീൻ, നവനീത്, വിനയ്,കൃഷ്ണൻ,ജുവാൻ എന്നീ മലയാളികളടങ്ങിയ പന്ത്രണ്ടംഗ ടീമാണ് സ്കൂളിനും രാജ്യത്തിനും അഭിമാനമായത്.കേരളം സംസ്ഥാന ടീം പരിശീലകനായിരുന്ന എറണാകുളം സ്വദേശി അരുൺ പ്രതാപിന്റെ ശിക്ഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്.