കൊളംമ്പിയയില്‍ പ്രളയം: മരണം 200 കവിഞ്ഞു; നിരവധി പേരെ കാണാതായി

ബാഗോട്ട: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയിലുണ്ടായ പ്രളയത്തില്‍ ഇരുന്നൂറില്‍ അധികം ആളുകള്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാകുകയും ചെയ്തു. കൊളംമ്പിയന്‍ നഗരമായ മൊക്കോവ പട്ടണത്തിലാണ് പ്രളയം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രിയോടെ ശക്തിപ്പെട്ട മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി വീടുകളും വാഹനങ്ങളും ഒലിച്ചുപോവുകയായിരുന്നു.

സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് പ്രകാരം 254 ആണ് നിലവിലെ മരണനിരക്ക്. ഇതില്‍ 62 പേര്‍ കുട്ടികളാണ്.

ദുരന്തത്തിെന്റ പശ്ചാത്തലത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാേന്റാസ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രദേശത്തെത്തിയ പ്രസിഡന്റ് ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചു. ഒരുമാസം ലഭിക്കേണ്ട മഴയുടെ 30 ശതമാനത്തിലേറെ ഒറ്റരാത്രിയില്‍ പെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് വൈദ്യുതി നിലച്ചതിനാല്‍ രാത്രിയിലുള്ള രക്ഷാപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പല പ്രദേശങ്ങളും പൂര്‍ണമായും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ദുരന്തത്തിെന്റ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വന്‍മരങ്ങളും കല്ലുകളും മൊക്കോവ പട്ടണത്തിെല തെരുവുകളില്‍ നിറഞ്ഞിരിക്കുകയാണ്.