ശക്തമായ കാറ്റും പൊടിക്കാറ്റും തുടരും; മോശം കാലാവസ്ഥയില്‍ വലഞ്ഞ് യുഎഇ ജനത

യുഎഇയില്‍ ശക്തമായ കാറ്റ് ഇന്നും തുടരും. ഭാഗികമായ മഴയും ശക്തമായ കാറ്റും തുടരുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ നിന്ന് ശക്തമായ കാറ്റ് വീശിയടിക്കാനും കാഴ്ചാപരിധി കുറച്ച് കൊണ്ട് പൊടിക്കാറ്റ് അടിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കാലാവസ്ഥാ മാറ്റം താപനിലയിലും വ്യത്യാസമുണ്ടാക്കും. രാത്രിയിലും അതിരാവിലെയും തണുപ്പ് അനുഭവപ്പെടാം. ഇത് മഞ്ഞിനും മൂടല്‍മഞ്ഞിനും കാരണമാകും.

നിലവില്‍ 23-27 ഡിഗ്രി വരെയാണ് യുഎഇയിലെ താപനില.