മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച കൂടുതൽ ബസ് സർവീസുകൾ

ദുബായ് മെട്രോയുമായി ബന്ധിപ്പിച്ച് കൂടുതൽ ഫീഡർ ബസ് സർവിസുകൾ ആർ ടി എ ആരംഭിക്കുന്നു.പുതുതായി തുടങ്ങുന്ന 11 റൂട്ടുകളിൽ പത്തും മെട്രോയുമായി ബന്ധിപ്പിച്ചാണ്.13 റൂട്ടുകളിൽ മാറ്റം വരുത്തുകയും ചെയ്യും.15 മുതൽ തുടക്കമാകും. മെട്രോയിൽ യാത്രക്കാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ സർവീസുകൾ തുടങ്ങുന്നതെന്ന് പ്ലാനിങ് ആൻഡ് ബിസിനസ്സ് ഡെവലെപ്മെന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ അലി പറഞ്ഞു.

റൂട്ട് 9 അൽ ഗുബൈബ ബസ് സ്റ്റേഷൻ-ജുമൈറ സ്ട്രീറ്റ് വഴി ബിസിനസ്സ് ബേ മെട്രോ സ്റ്റേഷൻ,റൂട്ട് എഫ് 04:ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ-ദെയ്‌റ സിറ്റി സെന്റർ ബസ് സ്റ്റേഷൻ,റൂട്ട് എഫ് 06:റാഷിദിയ മെട്രോ സ്റ്റേഷൻ-റാഷിദിയ കമ്മ്യൂണിറ്റി,റൂട്ട് എഫ് 07: ഇത്തിസാലാത് മെട്രോ സ്റ്റേഷൻ-മുനിസിപ്പാലിറ്റി ജീവനക്കാരുടെ ഖിസൈസിലെ താമസ കേന്ദ്രം, റൂട്ട് എഫ് 09 അൽ വാസൽ പാർക്ക്-സത്വ വഴി ജാഫ്‌ലിയ ബസ് സ്റ്റേഷൻ, റൂട്ട് എഫ് 19:ബിസിനസ്സ് ബേ മെട്രോ സ്റ്റേഷൻ-ഇബോറ ടവേഴ്സ്, റൂട്ട് എഫ് 27:അൽ നഹ്ദ മെട്രോ സ്റ്റേഷൻ-ദുബായ് എയർപോർട്ട് ഫ്രീ സോൺ,എയർപോർട്ട് ടെർമിനൽ 2, റൂട്ട് എഫ് 28: എമിരേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷൻ-ട്രേഡ് സെന്റർ മെട്രോ സ്റ്റേഷൻ വഴി സത്വ ബസ് സ്റ്റേഷൻ, റൂട്ട് എഫ് 32:മാൾ ഓഫ് എമിരേറ്റ്സ് മെട്രോ സ്റ്റേഷൻ-ദുബായ് സ്റ്റുഡിയോ സിറ്റി,സസ്‌റ്റൈനബിൾ സിറ്റി വഴി അറേബ്യൻ റാഞ്ചസ് 2, റൂട്ട് എഫ് 35: മാൾ ഓഫ് എമിരേറ്റ്സ്-ഗ്രീൻസ് അൽ ബർഷ ഹൈറ്റ്സ്, റൂട്ട് എഫ് 41: ബിസിനസ്സ് ബേ മെട്രോ സ്റ്റേഷൻ-സൗത് റിഡ്ജ്,ബേക്കയാർഡ് ബിസിനസ്സ് ബേ, ഉബോറ ടോവേഴ്സ്.

പരിഷ്കരിക്കുന്ന റൂട്ടുകൾ റൂട്ട് 07 അൽ ഗുബൈബ സ്റ്റേഷനു പകരം സത്‍വയിൽ സർവീസ് അവസാനിപ്പിക്കും. റൂട്ട് 08 കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ സ്ട്രീറ്റ് വഴിയാണെങ്കിലും നോളജ് വില്ലേജിന്റെ മീഡിയ സിറ്റിയിലോ എത്തില്ല.

റൂട്ട് 17 പുതിയ അൽ വാസൽ റസിഡൻഷ്യൽ കോംപ്ലെക്സിലേക്ക് തിരിച്ചു വിടും.റൂട്ട് 29 ബിസിനസ്സ് ബേ മെട്രോ സ്റ്റേഷനു പകരം ദുബായ് മാളിൽ സർവീസ് അവസാനിപ്പിക്കും. റൂട്ട് 43 എയർപോർട്ട് രണ്ടിൽ സർവീസ് അവസാനിപ്പിക്കുമ്പോൾ റൂട്ട് എ64 ഉം രാമൂളിലേക്കും സർവീസ് നടത്തും.റൂട്ട് 85 ഇബ്ൻ ബത്തൂത്ത ബേ മെട്രോ സ്റ്റേഷൻ വഴി കടന്നു പോകുമ്പോൾ റൂട്ട് 93 ഗ്രീൻസിനു പകരം മാൾ ഓഫ് ദി എമിറേറ്റീസിൽ സർവീസ് അവസാനിപ്പിക്കും.

റൂട്ട് ഇ 98 സത്‍വയിൽ നിന്ന് സർവീസ് തുടങ്ങി ജാഫ്‌ലിയ മെട്രോ സ്റ്റേഷൻ ഒഴിവാക്കി അൽഖൂസ് സ്റ്റേഷനിലേക്കു പോകും.റൂട്ട് സി 15 ദെയ്‌റ സിറ്റി സ്റ്റേഷനിലും റൂട്ട് എഫ് 08: ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും സർവീസ് അവസാനിപ്പിക്കും.

റൂട്ട് എഫ് 14 ബിസിനസ്സ് ബേ മെട്രോ, കുബേര ടവേഴ്സ്,ബാക് യാർഡ് ബിസിനസ്സ് ബേ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തും.റൂട്ട് എഫ് 55 എ എൻ 55 ആക്കി ഗുബൈബ സ്റ്റേഷനിലേക്ക് ദീർഘിപ്പിക്കും.