ഷെഫ് തൊപ്പിയണിഞ്ഞ് ഷാർജ്ജ ഗേൾ ഗൈഡ്സിലെ പെൺകുട്ടികൾ

ഷെഫിന്റെ തൊപ്പിയണിഞ്ഞാണ് ആ പെണ്കുട്ടികള് അന്ന് വന്നത്.അഞ്ചു ദിവസം നീണ്ടു നിന്ന പരിപാടിയിൽ പാചകത്തെ കുറിച്ചുള്ള അടിസ്ഥാന പാഠങ്ങൾ പഠിക്കുകയും  ഭക്ഷണ രീതികളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

പന്ത്രണ്ട് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള ഇരുപതോളം ഷാർജ്ജ ഗേൾ ഗൈഡ്സ് പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്.അമേസിങ് ഷെഫ് എന്ന് പേരിട്ട ക്യാമ്പിൽ പാചകം ചെയ്യാനുള്ള കുറുക്കു വഴികളും,നല്ല ഭക്ഷണ രീതികളും കുറിച്ചുള്ള ക്ലാസുകൾ ഉണ്ടായിരുന്നു.’വിനോദവും ഭക്ഷണത്തെയും പറ്റിയായിരുന്നു ഈ ക്യാമ്പ്.നല്ല ഭക്ഷണത്തിന്നു മാത്രമേ നല്ല ആരോഗ്യം നല്കാൻ പറ്റുകയുള്ള’വെന്ന് ഷാർജ്ജ ഗേൾ ഗൈഡ്സ് അസിസ്റ്റന്റ് ഡയറക്ടർ ഷെയ്‌ഖ അൽ ശംസി അഭിപ്രായപ്പെട്ടു.