കോഴിക്കോട് കടലുണ്ടിയില്‍ ജെല്ലി മിഠായി കഴിച്ച കുട്ടി മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ജെല്ലി മിഠായി കഴിച്ച നാലുുകാരന്‍ മരിച്ചു. കാപ്പാട് പാലോടയില്‍ ബഷീറിന്റെ മകന്‍ യൂസഫലിയാണ് മരിച്ചത്. മിഠായി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ആരോപണം. യൂസഫലിക്കൊപ്പം മിഠായി കഴിച്ച അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകുന്നേരമാണ് കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള റോയല്‍ ബേക്കറിയില്‍ നിന്നും മിഠായി വാങ്ങിയത്. മിഠായി കഴിച്ച യൂസഫലിക്കും മാതാവിനും രാത്രിയോടെ തന്നെ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറിളക്കവും മൂലം അതീവ അവശനിലയിലായ ഇരുവരെയും വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.പക്ഷേ രാത്രിയോടെ യൂസഫലി മരിച്ചു.

മിഠായി കഴിച്ചതുമൂലമുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നഗരസഭ ആരോഗ്യവിഭാഗവും പോലീസും മിഠായി വാങ്ങിയ കടയില്‍ പരിശോധന നടത്തി കട അടപ്പിച്ചു.

ടൈഗര്‍ ഹൈക്കൗണ്ട് ജെല്ലി എന്ന മിഠായിയാണ് കുട്ടി കഴിച്ചത്. ബാക്കിവന്ന മിഠായികള്‍ പോലീസ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.