വൃദ്ധനെ കൊന്ന് ഫെയ്‌സ്ബുക്കില്‍ വീഡിയോയിട്ട കൊലപാതകി സ്വയംവെടിവെച്ച് മരിച്ചു

ക്ലെവര്‍ലാന്‍ഡില്‍ വയോധികനെ പൈശാചികമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വയം വെടിവെച്ചു മരിച്ചു. സ്റ്റീവ് സ്റ്റീഫനെന്ന ആളാണ് പോലീസിന്റെ പിടിയില്‍ പെടുമെന്ന് ആയപ്പോള്‍ ആത്മഹത്യ ചെയ്തത്. വൃദ്ധനെ കൊലപ്പെടുത്തന്നതിന്റെ വീഡിയോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

ചൊവ്വാഴ്ച രാവിലെ സ്റ്റീഫനെ പോലീസ് എറീ കൗണ്ടിയിലെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെ കീഴ്പ്പടുത്താനുള്ള മല്‍പ്പിടിത്തത്തിനിടെ സ്റ്റീഫന്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പെന്‍സില്‍വാനിയ പോലീസ് വ്യക്തമാക്കി.

ക്ലെവര്‍ലാന്‍ഡില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് 75കാരനായ വൃദ്ധനെ സ്റ്റീഫന്‍ കൊലപ്പെടുത്തിയത്.