പ്രമുഖ കമ്പനികളുടെ സ്വകാര്യവത്കരണത്തിന് പാർലമെന്റിന്റെ അനുമതി

മനാമ: ബഹ്‌റൈനിലെ ചില പ്രമുഖ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരണത്തിന് പാർലമെന്റ് അംഗീകാരം നൽകി.ഇതിനായി 2001 ലെ സ്വകാര്യ കമ്പനി നിയമ ഭേദഗതിക്ക് അനുകൂലമായി എം പി മാർ വോട്ട് ചെയ്തു.

ബഹ്‌റൈൻ മുംതലാകാത്ത് ഹോഴ്‌സിങ് കമ്പനി വഴി സർക്കാരിന് എണ്ണയിതര സ്ഥാപനങ്ങളിൽ സ്വന്തമാക്കാവുന്ന ഓഹരിക്ക് 30 ശതമാനം പരിധി ഏർപ്പെടുത്താൻ നിർദേശം ശുപാർശ ചെയ്യുന്നു.ഗൾഫ് എയർ, അൽബ, ബഹ്‌റൈൻ അയർപോട്ട് കമ്പനി, ബീറ്റാകോ,നാഷനൽ ബാങ്ക് ഓഫ് ബഹ്‌റൈൻ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കാനും നിയഭേദഗതിയിൽ വ്യവസ്ഥയുണ്ട്.

എന്നാൽ എണ്ണ- വാതക മേഖലയുമായി ബന്ധമുള്ള കമ്പനികൾ ഈ പരിധിയിൽ വരില്ല.ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിനെയും ഒഴിവാക്കിയിട്ടുണ്ട്.നിർദേശം അടിയന്തര പരിഗണനയാക്കി ശൂറാ കൗൺസിലിന് കൈമാറി.