മുംബൈയില്‍ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

മുംബൈയിലെ കുപ്രസിദ്ധ സ്ഥലങ്ങളിലൊന്നായ ധാരാവിയില്‍ ഏഴു വയസ്സുകാരന് ദാരുണാന്ത്യം. ധാരാവിയിലെ വിശ്വകുഞ്ച് സൊസൈറ്റിയില്‍ താമസമാക്കിയ കുട്ടി വീടിന്റെ വരാന്തയില്‍ കളിയ്ക്കുന്നതിനിടെ ക്ഷീണിച്ച് ഉറങ്ങി പോയി. ഈ സമയം ഗ്യാസ് സിലിണ്ടര്‍ തോളിലേറ്റ് പോകുകയായിരുന്ന ഡെലിവറി ബോയ്ക്ക് ബാലന്‍സ് നഷ്ടപ്പെടുകയും ഗ്യാസ് സിലിണ്ടര്‍ കുട്ടിയുടെ തലയില്‍ വീഴുകയുമായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയവരും മാതാപിതാക്കളും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച ബിലാല്

മരണപ്പെട്ട കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 25 വയസ്സുകാരനായ മഹാകൃഷ്ണന്‍ നാഡാരെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്ട്‌മെന്റിലെ പടികള്‍ കയറി വന്നപ്പോള്‍ മഹാകൃഷ്ണന്റെ കാല് തെറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹമായി ഒന്നും പ്രഥമദൃഷ്ട്യാ ഇല്ലെങ്കിലും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.