എസ് സി ആർ എഫിൽ മുഖ്യാതിഥിയായി പങ്കജ് ബദൗരിയ

ഷാർജ്ജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ലോക പ്രശസ്ത ഇന്ത്യൻ പാചകവിദഗ്ധ പങ്കജ് ബദൗരിയ.പതിനാറാം വയസ്സിൽ തന്നെ ലോകം അറിഞ്ഞതാണ് പങ്കജ് ബദൗരിയയുടെ കൈപ്പുണ്യം.രണ്ടായിരത്തിപത്തിൽ  ഇന്ത്യയിലെ മികച്ച ഷെഫിനുള്ള അവാർഡും പങ്കജ് ബദൗറിയ സ്വന്തമാക്കിയിരുന്നു.ഏത്  തരം  ഭക്ഷണമായാലും നല്ല ആരോഗ്യത്തിനാണ്  ആദ്യ മുന്ഗണന നല്കേണ്ടതെന്ന്  പങ്കജ്  ബദൗറിയ  അഭിപ്രായപ്പെട്ടു.കൊതിയൂറുന്ന ചോക്ലേറ്സ് തന്നെയായിരിക്കും  ഫെസ്റ്റിവലിന് എത്തുന്ന കുട്ടികൾ പങ്കജ് എന്ന പാചകവിദഗ്ദ്ധയിൽ   നിന്നും പ്രതീക്ഷിക്കുക.ഷെഫ് മാത്രമല്ല,എഴുത്തുകാരിയും ഒരുപാട് പരിപാടികളുടെ  അവതാരക കൂടിയാണ് പങ്കജ് ബദൗറിയ.