ബാഹുബലി രണ്ടാം പതിപ്പിൽ ഒരു കാസർകോടൻ കയ്യൊപ്പ്

വിനോദം: ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ വിഷ്വൽ എഫക്ട് ടീമംഗമാണ് നീലേശ്വരം കാട്ടിപ്പോയിൽ സ്വദേശി പ്രിയേഷ് കെ വി.വിഷ്വൽ ഇഫക്ട് (ത്രി.ഡീ ട്രാക്കിങ്) നിർവ്വഹിച്ചിരിക്കുന്നതിൽ സജീവ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കാസർഗോഡ് നീലേശ്വരം കാട്ടിപ്പോയിൽ സ്വദേശി പ്രിയേഷ്.കെ.വി.

ബാഹുബലി 2 വിന്റെ ചരിത്ര താളുകളിൽ കയ്യൊപ്പ് പതിപ്പിക്കാൻ തന്റെ 3 വർഷത്തെ പ്രവൃത്തി പരിചയം പ്രിയേഷിന് മുതൽക്കൂട്ടായിരുന്നു.

ലോക പ്രശസ്തിയാർജ്ജിച്ച ഹോളിവുഡ് ചിത്രങ്ങളായ ബിയോണ്ട്,സൂയിസൈഡ് സ്‌ക്വാഡ്,പാൻ, ഇന്റിപെന്റസ് ഡേ ,അണ്ടർ വേൾഡ് ബ്ലഡ് വാർസ് എന്നിവയുടെ വിഷ്വൽ ഇഫക്ട് നിർമ്മാണത്തിലും പ്രിയേഷ് തൻറെ സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്രിയേഷിന്റെ സ്‌കൂൾ പഠനം ഗവ:യു പി സ്കൂൾ കാട്ടിപ്പോയിലും ജി എച്ച്‌ എസ് എസ് പരപ്പയിലുമായിട്ടാണ് പൂർത്തീകരിച്ചത്.എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു എഡിറ്റിങ് പഠനം.സ്വന്തം ഇച്ഛാശക്തിയുടെയും ആത്മസമർപ്പണത്തിന്റെയും വിജയമാണ് പ്രിയേഷിനിത്.

നീലേശ്വരം കാട്ടിപ്പോയിൽ കൊഴുമ്മൽ വീട്ടിൽ കെ .പദ്മനാഭന്റെയും ഓമന കെ.സിയുടെയും മകനാണ് പ്രിയേഷ് കെ വി. പ്രിയ കെ.വി ഏക സഹോദരിയാണ്.

(രേഷ്മ.എൻ.കെ)