ബാങ്കോക്കിലേക്ക് കൂടുതൽ സർവീസുമായി ഖത്തർ എയർവേയ്സ്

ഖത്തർ:ബാങ്കോക്ക് കൂടുതൽ  സർവീസുമായി ഖത്തർ  എയർവേയ്സ്  .ദിനേന അഞ്ചു നോൺ സ്റ്റോപ്പ് സർവീസ് നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.ജൂൺ ഒന്ന് മുതൽ  കൂടുതൽ സർവീസുകൾ  ആരംഭിക്കും. തായ്‌ലൻഡിലെ ടൂറിസം സാധ്യതകൾ മനസിലാക്കിയാണ് കൂടുതൽ സർവീസിലേക്ക് ഖത്തർ  എയർവേയ്സ്  കടക്കുന്നത്.ഇതിന് മുന്നോടിയായി തായ്‌ലൻഡ് ടൂറിസം വകുപ്പുമായി ഖത്തർ എയർവേയ്സ്  കരാറിൽ  ഒപ്പുവെച്ചു .ഖത്തർ    എയർവേഴ്സിനെ പ്രതിനിധീകരിച്ച്  ചീഫ് കൊമേർഷ്യൽ ഓഫീസർ ശിഹാബ് അമിൻ,തായ്‌ലൻഡ് ടൂറിസം വകുപ്പിനെ  പ്രതിനിധികരിച്ച്  യുദ്ധസാക് സുപസോൺ  എന്നിവർ സംബന്ധിച്ചു.