ലുഗാട്ടി കല അവാർഡ്‌സ് നാളെ മുതൽ

ഷാർജ്ജയിലെ നഴ്സറി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ലുഗാട്ടി കല അവാർഡ്‌സ് നാളെ മുതൽ.എമിറേറ്റിലെ പന്ത്രണ്ടോളം നഴ്സറികളിലെ കൊച്ചു പ്രതിഭകൾ കലാമാമാങ്കത്തിൽ പങ്കെടുക്കുന്നു.മെയ് 9 വരെ നീളുന്ന പരിപാടിയിൽ കൊച്ചു കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും.ഹസ്സൻ റജബ്,മുഹമ്മദ് സയീദ് അൽ സൽട്ടി,ആഹ്മെദ് അൽ മജ്ദി തുടങ്ങിയ  പ്രശസ്തരായ  ആളുകൾ തന്നെയാണ് വിധികർത്താക്കൾ.കിൻഡർഗാർട്ടൻ കുട്ടികൾക്ക് വേണ്ടി കഴിഞ്ഞ വര്ഷം മുതലാണ് ലുഗാട്ടി പ്ലേയ് അവാർഡ് സംഘടിപ്പിക്കാൻ തുടങ്ങിയത്.