രണ്ട് ടണ്‍ ഞണ്ടും 200 കിലോ ചെമ്മീനും ദുബായ് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും നീക്കം ചെയ്തു

ദുബായ്: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ടണ്‍ ഞണ്ടും ഇരുന്നൂറ് കിലോഗ്രാം ചെമ്മീനും ഡെയ്‌റ മത്സ്യ മാര്‍ക്കറ്റില്‍ നിന്നും നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് വ്യാഴാഴ്ച മുനിസിപ്പാലിറ്റി ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. അയല്‍രാജ്യത്ത് നിന്നും കൊണ്ടുവന്ന ഞണ്ടും ചെമ്മീനും ഭക്ഷ്യയോഗ്യമല്ലെന്ന്് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.

പെട്ടന്ന് കേട് വരുന്ന ഞണ്ടും ചെമ്മീനും മതിയായ കോള്‍ഡ് സ്‌റ്റോറേജ് സംവിധാനങ്ങളില്ലാതെ കൊണ്ടുവന്നതാണ് ചീത്തയാകാന്‍ ഇടയാക്കിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.