പരീക്ഷ എഴുതാനെത്തിയവര്‍ക്ക് വിശ്രമിക്കാന്‍ പള്ളി തുറന്ന് നല്‍കി

ആലുവ: ദൂരസ്ഥലങ്ങളില്‍ നിന്ന് നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയവര്‍ക്ക് വിശ്രമിക്കാന്‍ പള്ളി തുറന്ന് കൊടുത്ത് വിശ്വാസികളുടെ മാതൃക. ആലുവ കീഴ്മാട് മലയന്‍കാട് വാദി റഹ്മാ മസ്ജിദാണ് പരീക്ഷ എഴുതാനെത്തിയവര്‍ക്കും രക്ഷിതാക്കള്‍ക്കുമായിട്ടാണ് പള്ളി തുറന്നിട്ടത്.

കടുത്ത കാലാവസ്ഥയില്‍ തങ്ങാന്‍ സൗകര്യങ്ങള്‍ കുറവായ പ്രദേശത്ത് പള്ളി ഒരുക്കിയ സംവിധാനം ഏറെ പേര്‍ക്ക് സൗകര്യവുമായി. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ജാതിമത ഭേദമന്യേ നിരവധി പേരാണ് വിശ്രമിക്കാന്‍ ഈ പള്ളിയെ ആശ്രയിച്ചത്.