അഭയാർത്ഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു;സ്ത്രീകളും കുട്ടികളുമടക്കം 200 പേരെ കാണാതായി

ട്രിപ്പോളി:ലിബിയൻ തീരത്ത് രണ്ട് അഭയാർത്ഥി ബോട്ടുകൾ മറിഞ്ഞ് 11 പേർ മരിച്ചതായി യു എൻ ഏജൻസികൾ.അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 200 അഭയാർത്ഥികളെ കാണാതായിട്ടുണ്ട്.കാറ്റ് നിറച്ചുള്ള ബോട്ടുകളിലാണ് അഭയാർത്ഥികൾ യാത്ര തിരിച്ചത്.

എന്നാൽ നിർഭാഗ്യവശാൽ പുറപ്പെട്ട മണിക്കൂറുകൾക്ക് ശേഷം ബോട്ടിന്റെ കാറ്റൊഴിഞ്ഞ് പോവുകയായിരുന്നു. കാറ്റ് നിറക്കാവുന്ന ബോട്ടുകൾ ഉൾപ്പെട്ട ഇത്തരത്തിലുള്ള ആദ്യ അപകടമാണിത്.40 ഓളം പേരെ ഇറ്റാലിയൻ നാവിക സേന രക്ഷപ്പെടുത്തിയതായി അറിയിച്ചു.അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ് ബോട്ടിലുണ്ടായവരെക്കുറിച്ച് വിവരം നൽകിയത്.ഡാനിഷ് ചരക്കു കപ്പലാണ് 50 പേരെ രക്ഷിച്ചത്.252 പേരുമായി യാത്ര പുറപ്പെട്ട ബോട്ടാണ് അപകടത്തിൽ പെട്ടത്.