ഗതകാല സ്മരണയിൽ കുഞ്ഞാലി മരക്കാക്കാരുടെ നാട്ടുകാർ സ്നേഹസംഗമം നടത്തി

ദുബായ്: വൈദേശികാധിപത്യത്തിനെതിരെ വീര മൃതു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ സ്മരണകൾ ഉണർത്തി അദ്ദേഹത്തിന്റെ ജന്മ ദേശമായ ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ
എമിരേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ‘ ഇഖ്‌വ സ്നേഹസംഗമം’ ഗതകാല സ്മരണകളുടെ വേദിയായി .പയ്യോളി മുനിസിപ്പൽ ചെയര്പേഴ്സൺ അഡ്വ.പി കുൽസു സംഗമം ഉദ്‌ഘാടനം
ചെയ്തു. മുൻ പഞ്ചായത്തു പ്രസിഡന്റ് മഠത്തിൽ അബ്ദുൾറഹിമാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച ‘മരക്കാർ സ്‌മൃതി സദസ്സ്’ പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരൻ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.എ കെ ഫൈസൽ മലബാർ
അതിഥികളെ ആദരിച്ചു.

‘ഇഖ്‌വ’ പ്രസിഡണ്ട് പി.ഫസൽ അധ്യക്ഷത വഹിച്ചു.ബഷീർ റെയിൻബോ,ഷമീർ വടകര,രാജൻ കൊളാവിപാലം,ഹാരിസ് കോസ്മോസ് ,അബ്ദുൽ ഗഫൂർ കണ്ടോത്‌ , സിദ്ധീഖ് ഹാജി, അഡ്വ. മുഹമ്മദ് സാജിദ്, സിറാജ് സി പി, സിദ്ധീഖ് കെ, ഹാഷിം തറമ്മൽ, സകരിയ, ഷംനാസ് എന്നിവർ സംസാരിച്ചു.റിയാസ് കടത്തനാട്‌ സ്വാഗതവും, റഹീസ് കോട്ടക്കൽ നന്ദിയും പറഞ്ഞു.തുടർന്ന് സമീർ കോട്ടക്കൽ, മിസ്ബാഹ് എന്നിവരുടെ നേതൃത്വത്തിൽ “മരക്കാർ സ്‌മൃതി ഗീതങ്ങൾ” അരങ്ങേറി.