അൽകാബൻ പാർക്ക് പ്രവർത്തനമാരംഭിച്ചു

ദോഹ:കുടുംബങ്ങൾക്കായി അൽകാബൻ പാർക്ക് തുറന്നു. അൽകാബൻ സിറ്റിയിൽ പ്രവർത്തനമാരംഭിച്ച പാർക്കിന് 10,639 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്. കുട്ടികൾക്കായി റബ്ബർ പാകിയ കളിസ്ഥലങ്ങൾ, കായിക ഉപകരണങ്ങൾ, നടക്കാനായി ഇടനാഴികൾ, ആധുനിക സൗകര്യങ്ങളോടുള്ള ശൗചാലയം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.

വ്യത്യസ്ത തരത്തിലുള്ള മരങ്ങളും ചെടികളും നട്ട് പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. നിരീക്ഷണ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിൽ സൗജന്യ വൈഫൈ യും നടപ്പാക്കും. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പാർക്ക് തുറന്നത്.