കനത്ത മഴ തുടരുന്നു; വാദിയിൽ ഏഴ് പേർ കുടുങ്ങി

മസ്കത്ത്: ന്യുന മർദ്ദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. എമിറാത്തി വാദിയിൽ കുടുങ്ങിയ രരണ്ട് പേരെ രക്ഷിച്ചു.ഇബ്രയിൽ അഞ്ച് പേരാണ് വാദിയിൽ കുടുങ്ങിയത്. ഇവരെയും രക്ഷിച്ചതായി രാത്രി വൈകി സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇടിയുടെ അകമ്പടിയോടെ മഴയെത്തിയത്. ബാത്തിന മേഖലയുടെ ഏതാണ്ടെല്ലാ ഭാഗത്തും ശക്തമായ മഴ പെയ്തു. ദാഖിലിയ, ശർഖിയ ഗവർനേറ്ററുകളുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ് ഉണ്ടായത്.
റുസ്താഖിൽ ഉച്ചക്ക് ശേഷം തുടങ്ങിയ മഴ നാലുമണിവരെ ശക്തിയായി പെയ്തു. വൈകുന്നേരത്തോടെ തോർന്നെങ്കിലും സന്ധ്യയോടെ വീണ്ടും ആരംഭിച്ചു. റുസ്താഖ് ടൗണിലടക്കം വെള്ളം പൊങ്ങി.നിരവധിയിടങ്ങളിൽ ചെറിയ വാഹനങ്ങളുണ്ടായതായി പ്രദേശ വാസികൾ പറഞ്ഞു. ഖാബൂറയിലും നല്ല മഴ ലഭിച്ചു. നിസ്‌വയിൽ ശക്തമായ ആലിപ്പഴ വർഷവുമുണ്ടായി. സുവൈഖ്, മുസന്ന ഭാഗങ്ങളിൽ രാത്രിയോടെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു.
കാറ്റ് ദൂര കാഴ്ചയെ ബാധിച്ചതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇബ്രയിൽ സാധ്യതയോടെ തുടങ്ങിയ ഇടിവെട്ടും മഴയും രാത്രിയോടെയാണ് ശമിച്ചത്. മസ്കത്തിൽ ഭൂരിപക്ഷം സ്ഥലത്തും ഉച്ചക്കുശേഷം അന്തരീക്ഷത്തെ ഇന്നലത്തേക്കാൾ മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നെങ്കിലും മഴ കടാക്ഷിച്ചില്ല.നല്ല കാറ്റും മസ്കറ്റിൽ അനുഭവപ്പെട്ടു. ന്യൂന മർദ്ധം ഇന്നും തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്, ഇന്ന് മസ്കത്തിലും സലാലയടക്കം സ്ഥലങ്ങളിലും മഴയുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ രംഗത് പ്രവർത്തിക്കുന്നവർ പറയുന്നു.അമരത്തിലെ വാദി അൽ ഹാജറിലാണ് ഉച്ചക്ക് ശേഷം വാഹനം ഒഴുക്കിൽ പെട്ടത്. വിവരംഅടിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം വാഹനത്തിലുണ്ടായ രണ്ട് പേരെയും രക്ഷപ്പെടുത്തി.