2020ലെ ലോക കാന്‍സര്‍ സമ്മേളനത്തിന് ഒമാന്‍ വേദിയാകും

മസ്‌കറ്റ്: 2020ലെ ലോക കാന്‍സര്‍ സമ്മേളനത്തിന് ഒമാന്‍ വേദിയാകും. 140 രാജ്യങ്ങളില്‍ നിന്നുള്ള 4,000 കാന്‍സര്‍ നിയന്ത്രണ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റ് കാന്‍സര്‍ സമ്മേളനത്തിന്റെയും കാന്‍സര്‍ നേതാക്കളുടെ ഉച്ചകോടിയുടെയും വേദിയായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ലോക കാന്‍സര്‍ കോണ്‍ഗ്രസ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.

കാന്‍സറിനെ ചെറുക്കതിനും പാലിയേറ്റീവ് കെയറിനുമുള്ള ഫലവത്തായ നടപടികളും അറിവുകളും ലോകത്തിന് പകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് ലോക കാന്‍സര്‍ കോണ്‍ഗ്രസ്.