വില വർധനവും പൂഴ്ത്തിവയ്പ്പും തടയാൻ സൗദി

സൗദി:വില വർധനവും പൂഴ്ത്തിവയ്പ്പും തടയാൻ സൗദി.റമദാനിലേക്കുള്ള ആവശ്യവസ്തുക്കൾ മാർക്കറ്റുകളിൽ സ്റ്റോക്കുണ്ടെന്ന് ഉറപ്പ് വരുത്താനും കൃത്രിമം തടയാനായി സൗദി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. അധികൃതർ വില ഉയർത്തുകയും സാധനങ്ങൾ പൂഴ്ത്തി വയ്ക്കുകയും അവധി കഴിഞ്ഞ സാധനങ്ങൾ വിൽക്കുകയും ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

1900 എന്ന നമ്പറിൽ വ്യാപാരികൾക്കെതിരെ പരാതി ഉള്ളവർക്ക് വിളിച്ചറിയാനാവുന്നതാണ്. ഈ റമദാൻ മാസത്തിൽ മാർക്കറ്റിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, കൃതിമം തടയുക എന്നീ ലക്ഷ്യത്തോടെയാണ് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം മാർക്കറ്റുകളിൽ പരിശോധന ആരംഭിച്ചിട്ടുള്ളത്. പരിശോധന ചില്ലറ വ്യാപാരമേഖലയിലാണ് തുടങ്ങിയിട്ടുള്ളത്. പ്രദർശിപ്പിച്ച സാധനങ്ങളിൽ വില രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്.സാധനങ്ങളുടെ കാലാവധി രേഖപ്പെടുത്തിയത് പരിശോധിച്ച് കാലാവധി കഴിയാത്ത സാധനങ്ങളാണ് വിറ്റഴിക്കുന്നതെന്നും ഉറപ്പ് വരുത്തുന്നുണ്ട്.