ഈ വർഷത്തെ അന്താരാഷ്ട്ര ആയുർവേദ സമ്മേളനവും പ്രദർശനവും മെയ് 19,20 ഷാർജയിൽ.

ദുബായ്: യഥാർത്ഥ ആയുർവേദ ചികിൽത്സരീതിയുടെ പ്രാധാന്യത്തെയും അനന്ത സാധ്യതകളെയും മുഖ്യധാരയിലെത്തിക്കുകയും, മസ്സാജ് തെറാപ്പിയിൽ നിന്നുള്ള വ്യത്യാസത്തെ വിശദമായി പരിചയപ്പെടുത്തുകയും ചെയ്‌യുക എന്ന ലക്ഷ്യത്തോടെ, യു.എ.ഇ യിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുവേദിയായ എമിരേറ്റ്സ് ആയുർവേദ ഗ്രാജുവേറ്സ് അസ്സോസിയേഷൻ ( EAGA – ഈഗ ) യുടെ അഭിമുഖ്യത്തിൽ
ഈ വർഷത്തെ അന്താരാഷ്ട്ര ആയുർവേദ സമ്മേളനത്തിനും പ്രദർശനത്തിനും മെയ് 19,20 തീയതികളിൽ ഷാർജ വേദിയാകുന്നു.
ഇതിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റ് & നോര്‍ത്ത് ആഫ്രിക്ക അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനത്തിവും പ്രദര്‍ശനത്തിവും (MAICE 2017) നടത്തപ്പെടുന്നു . ഷാര്‍ജയിലെ റാഡിസണ്‍ ബ്ലൂ റിസോര്‍ട്ട് വേദിയാകുന്ന സമ്മേളനത്തില്‍ ജീവിത ശൈലി രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആയുര്‍വേദത്തിലൂടെ പരിഹാര നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും ഉള്‍പ്പെടുന്ന പഠന സെഷനുകളും വിവിധ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്. Dr. പി മാധവൻ കുട്ടി വാര്യർ, Dr. സുഭാഷ് റാനഡെ തുടങ്ങിയ ആയുർവേദ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 300 ലധികം പ്രതിനിധികള്‍ സമ്മേളനത്തിലും, വിവിധ വിഷയങ്ങളിലായി കേരളത്തിലെയും യുഎഇയിലെയും 15 പ്രമുഖ ആയുര്‍വേദ വിദഗ്ധരാണ് സംവദിക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. സമ്മേളനത്തോടൊപ്പം ആയുര്‍വേദ ആശുപത്രികള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കോളേജുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ അണിനിരക്കുന്ന എക്‌സ്‌പോയും രണ്ട് ദിവസങ്ങളിലും സന്ദര്‍ശകര്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. .ദുബായിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍ പി മാധവന്‍ കുട്ടി വാര്യര്‍, ഡോ. സുരേഷ്് കുമാര്‍ വി.സി, ഡോ. അബ്ദുല്‍ ലത്തീഫ്, ഡോ. അബ്ദുല്‍ ഗഫൂര്‍, ഡോ. ബാപ്പു, ഡോ. ജോസ് ജോര്‍ജ്, ദീപക് വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.