സച്ചിൻ ഭയപ്പെട്ട ഏതെങ്കിലും ബൗളർമാറുണ്ടോ?

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ് ടെണ്ടുൽക്കർ.ലോക റെക്കോർഡുകൾ സ്ഥാപിക്കുന്നത് ഹോബിയാക്കിയിരുന്ന കളിക്കാരൻ.ഒരു രാജ്യത്തിന്റെ പ്രതീക്ഷകളെ തന്റെ തോളിലേക്ക് ആവാഹിച്ചു കേറ്റിയ അതുല്യ പ്രതിഭ.ഐതിഹാസികമായ 24 വര്‍ഷത്തെ കരിയറില്‍ ഏത് ബൗളര്‍ക്ക് മുന്നിലാണ് സചിന്‍ പകച്ചു പോയിട്ടുള്ളത്?
ആ ചോദ്യത്തിനുള്ള ഉത്തരം സച്ചിൻ തന്നെ പറയട്ടെ:
“1989 ല്‍ ഞാന്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ തുടങ്ങിയത് മുതല്‍ 25 ഓളം ലോകോത്തര ബൗളര്‍മാരെ നേരിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമെതിരെ ഞാനെന്റെ ബാറ്റിംഗ് ആസ്വദിച്ചിട്ടില്ല. ഹന്‍സി ക്രോണ്യെ അങ്ങനെയൊരാള്‍ ആയിരുന്നു. എന്തുകൊണ്ടെന്നറിയില്ല, പലവട്ടം ഞാന്‍ ക്രോണ്യെക്കു മുന്നില്‍ പുറത്തായി. അദ്ദേഹം പന്തെറിയാന്‍ എത്തുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നില്‍ക്കുന്നതാണ് നല്ലതെന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹ ബാറ്റ്സ്മാനോട് ഞാന്‍ പറയും, അലന്‍ ഡൊണാള്‍ഡോ ഷോണ്‍ പൊള്ളോക്കോ ആണെങ്കില്‍ ഞാന്‍ കൈകാര്യം ചെയ്തോളാം, ഹന്‍സി ആണെങ്കില്‍ കൂടുതല്‍ സ്ട്രൈക് എടുത്തുകൊള്ളണം”
ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കവേയാണ് സചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്