ഇ-വിസ സംവിധാനം നിലവിൽ വന്നു; ഇനി മുതൽ വിസ നടപടിക്രമങ്ങൾ ഓൺലൈൻ വഴി

മസ്കത്ത്:വിസ അപേക്ഷയുമായി ഓഫിസുകൾ കയറി ഇറങ്ങുന്നത് ഇനി പഴങ്കഥ.നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുള്ള ഇ-വിസ സമ്പ്രദായം നിലവിൽ വന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്ത് അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യത്തിനും എത്തുന്നവർക്കും മറ്റുമെല്ലാം ഏറെ സഹായകമാണ് പുതിയ സംവിധാനം. വിസയ്ക്കായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നന്നത് വഴി ബന്ധപ്പെട്ട ഓഫീസുകളിലെ ക്യു വിന്റെ നീളം കുറയുമെന്നും ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു.

www.evisa.rop.gov.om എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.തുടർന്ന് ലഭിക്കുന്ന യുസർനെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഏതുതരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടർന്ന് ഓൺലൈനായി അടക്കാം. ജിസിസി രാഷ്ട്രങ്ങളിൽ റെസിഡൻസ് വിസയുള്ള ഇന്ത്യക്കാർക്ക് ഈ സൗകര്യം ഏറെ സൗകര്യപ്രദമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡാതിർത്തികളിലെ നീണ്ട ക്യു പുതിയ സംവിധാനം.

എല്ലാ സേവനങ്ങളും ഒരൊറ്റ സൈൻ പിന്നിലൂടെ ലഭ്യമാക്കുന്നതിനായി കൂടുതൽ സേവനങ്ങൾ ഇതിൽ വൈകാതെ ഉൾപ്പെടുത്തും. പരിഷ്കരിച്ച ആർ.ഒ.പി വെബ്സൈറ്റും നിലവിൽ വന്നു.വിസാ നടപടിക്രമങ്ങൾ ഓൺലൈനാക്കിയത് വിനോദ സഞ്ചാര മേഖലക്കാകും കൂടുതൽ ഗുണപ്രദമാകുക.നിക്ഷേപകർക്കും സഞ്ചാരികൾക്കുമെല്ലാം ഗുണപ്രദമാകുന്ന ഈ സൗകര്യം രാജ്യത്തിൻറെ സാമ്പത്തിക വൈവിധ്യ വൽക്കരണ പരിപാടികളെയും നേട്ടത്തിന്റെ ദിശയിലേക്ക് നയിക്കും.