ജൂൺ ആദ്യം മുതൽ ഖത്തറിൽ കനത്ത പൊടിക്കാറ്റിന് സാധ്യത

ദോഹ:ദക്ഷിണേന്ത്യൻ കാലവർഷത്തിന്റെ മുന്നോടിയായി വടക്കൻ അറേബ്യൻ അന്തരീക്ഷത്തിൽ രൂപം കൊള്ളുന്ന അമിത മർദ്ദം ജൂൺ ആദ്യം മുതൽ ഖത്തറിൽ കനത്ത പൊടിക്കാറ്റിന് ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗം. വടക്കു പടിഞ്ഞാറൻ ദിശയിൽ വീശുന്ന കാറ്റാണ് ഖത്തറിൽ പൊടി നിറയ്ക്കുക. അൽബർവാറിഹ് എന്ന പേരിൽ അറിയപ്പെടുന്ന കാറ്റ് സാധാരണ ഗതിയിൽ ജൂലൈ മധ്യം വരെ നീംടുനിൽക്കും.

അതിനാൽ 40 നാൾ കാറ്റ് എന്ന പേരിലും അൽ അൽബർവാറിഹ് അറിയപ്പെടുന്നുണ്ട്. പൊടിക്കാറ്റ് എന്നാണ് അൽ അൽബർവാറിഹ് എന്ന അറബിക് പദത്തിന്റെ അർഥം.കരപ്രദേശങ്ങളെ കാറ്റ് പൊടിയിൽ കുളിപ്പിക്കുമ്പോൾ കടൽ തുടർച്ചയായി പ്രക്ഷുബ്ധമായിരിക്കും.അൽ ബാർവാഹിറിന് ശക്തിയേറുക ജൂൺ രണ്ടാം പകുതിയിലായിരിക്കും അതിനാൽ ജൂൺ രണ്ടാം പകുതിയിൽ ഖത്തറിലെങ്ങും ശക്തമായ പൊടിക്കാറ്റടിക്കാം.ഇതേ സമയം കേരളത്തിൽ കനത്ത മഴ ലഭിക്കുകയും ചെയ്യും.

സൂര്യോദയത്തോടെ കാറ്റുവീശിത്തുടങ്ങുകയും ഉച്ചയോടെ ശക്തമാവുകയും രാത്രിയാകുന്നതോടെ കാറ്റ് പൂർണ്ണമായി ശമിക്കുകയും ചെയ്യുന്നതാണ് അൽ ബർവാറിഹിൻറെ പ്രത്യേകത.അതിനാൽ ജൂൺ 15 ന് ശേഷം ഉച്ചയോടെ പൊടിക്കാറ്റിൽ ഹൈവേകളിൽ പോലും ദൂരക്കാഴ്ച ഒരു കിലോമീറ്ററിലും താഴെയാവും. ചൂട് ക്രമാതീതമായി ഉയരും.പകൽ സമയത്തെ താപനില 45 ഡിഗ്രി സെൽഷ്യസിന് അടുത്താവും.എന്നാൽ അന്തരീക്ഷത്തിൽ ഈർപ്പാംശം അറിയും.