കൊടും ചൂട്,തെലങ്കാനയിൽ മാത്രം മരിച്ചത് 167 പേർ

കൊടും ചൂടിൽ ഇന്ത്യ കത്തുന്നതിനിടെ തെലങ്കാനയിൽ മാത്രം മരിച്ചത് 167 പേരെന്ന് കണക്ക്.ജില്ലാ ഭരണകൂടത്തിന്റേതാണ് റിപ്പോർട്ട്.ഏപ്രിൽ ഒന്ന് മുതലുള്ള കണക്ക് മാത്രമാണ് ഇത്.
കനത്ത ചൂടില്‍ ആരോഗ്യം തകര്‍ന്നും സൂര്യാഘാതമേറ്റും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും സൂര്യതാപവും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.