ജൂലിയൻ അസാഞ്ചിനെതിരെയുള്ള കേസ് സ്വീഡൻ അവസാനിപ്പിച്ചു

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെതിരെയുള്ള കേസ് അന്വേഷണം സ്വീഡൻ അവസാനിപ്പിച്ചു.സ്‌റ്റോക്ക്‌ഹോമില്‍ വെച്ച് അസാന്‍ജ് ലൈംഗീകമായി പീഡിപ്പിച്ചതായി മുന്‍ വിക്കിലീക്‌സ് വോളണ്ടിയര്‍മാരായ രണ്ടു സ്ത്രീകള്‍ 2010 ല്‍ പരാതി നൽകിയതിനെ തുടർന്നായിരുന്നു അസാഞ്ചിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.2012 മുതൽ ലണ്ടനിലുള്ള ഇക്വഡോർ എംബസിയിലാണ് അസാഞ്ജ് കഴിയുന്നത്. അദ്ദേഹത്തിനെതിരായ അറസ്റ്റ് വാറന്റും ഉടന്‍ പിന്‍വലിക്കും. അസാന്‍ജ് എത്രയും പെട്ടന്ന് ലണ്ടന്‍ വിടുമെന്ന് വിക്കിലീക്‌സ് വൃത്തങ്ങള്‍ അറിയിച്ചു.